ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : ഇസ്രാഈല്‍ നരനായാട്ട് തുടരുന്ന ഗസ്സയിലേക്ക് യുഎഇ സഹായക്കപ്പലയച്ചു. ‘ഓപ്പറേഷന് ചൈവല്റസ് നൈറ്റ് 3’യുടെ ഭാഗമായാണ് ഗസ്സ മുനമ്പിലേക്ക് യുഎഇ അടിയന്തര സഹായ കപ്പല്‍ അയച്ചത്. കൊടും തണുപ്പ്,പോഷകാഹാര,അടിസ്ഥാന സാധനങ്ങളുടെ കുറവ് എന്നിവ മൂലമുള്ള മരണനിരക്ക് തുടരുന്ന പശ്ചാത്തലാണ് യുഎഇയുടെ സഹായ ഹസ്തം. എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹായ സാധനങ്ങളാണ് കപ്പലിലുള്ളത്. കുട്ടികള്‍ക്ക് പാലും പോഷകാഹാരങ്ങളും കഠിനമായ തണുപ്പിനെ ചെറുക്കാനുള്ള കമ്പിളി വസ്ത്രങ്ങളും ദുരിതബാധിത കുടുംബങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങള്‍ അടങ്ങിയ ദുരിതാശ്വാസ ബാഗുകളും സഹായത്തില്‍ ഉള്‍പ്പെടുന്നു.