സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം. ഒന്നാം നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മൃദംഗ നാദം പരിപാടിക്കിടെയാണ് ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. നിലവിൽ ഉമാ തോമസ് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 20 അടി ഉയരത്തിൽ നിന്നാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.