സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : സാന്‍ഡ് ഡ്യൂണ്‍ കാര്‍ ഷോഡൗണ്‍ തിങ്കളും ചൊവ്വയും മോരീബ് ഡ്യൂണില്‍ ആരംഭിക്കുമെന്ന് 2025 ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി അറിയിച്ചു. രണ്ട് ദിവസത്തെ ഇവന്റ് ഡെസേര്‍ട്ട് മോട്ടോര്‍സ്പോര്‍ട്ട് പ്രേമികളെ ആവേശം കൊള്ളിക്കും. ഏറെ വെല്ലുവിളി നിറഞ്ഞ കാറോട്ടം മികച്ച അനുഭവം സമ്മാനിക്കു. ഡ്രൈവര്‍മാര്‍ അവരുടെ മികച്ച മണല്‍ പ്രകടനങ്ങള്‍ ഐക്കണിക് മൊരീബ് ഡ്യൂണില്‍ പ്രദര്‍ശിപ്പിക്കും. ലിവ സ്പോര്‍ട്സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഷോഡൗണില്‍ രണ്ട് പ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. 8സിലിണ്ടര്‍ വിഭാഗത്തില്‍ മികച്ച വേഗതക്കും പ്രകടനത്തിനുമായി ശക്തമായ എഞ്ചിനുകള്‍ ഘടിപ്പിച്ച വാഹനങ്ങളായിരിക്കും. 6സിലിണ്ടര്‍ വിഭാഗത്തില്‍ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രകടനമായിരിക്കും. ശക്തിയും വഴക്കവും സംയോജിപ്പിച്ചുള്ള പ്രകടനങ്ങള്‍ അമച്വര്‍മാരെയും പ്രൊഫഷണലുകളെയും ഒരുപോലെ ആകര്‍ഷിക്കും.
മികച്ച പ്രകടനങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സംഘാടക സമിതി സമഗ്രമായ സ്കോറിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേഗതയും ആക്സിലറേഷനും, വെല്ലുവിളികള്‍ നാവിഗേറ്റ് ചെയ്യുന്നതിനുള്ള വൈദഗ്ധ്യവും നിയന്ത്രണവും, സാങ്കേതിക നിര്‍വ്വഹണവും തുടങ്ങിയ പ്രധാന വശങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുല്യമായ പ്രകടനങ്ങള്‍ നടത്തുന്ന പങ്കാളികള്‍ക്ക് അധിക പോയിന്റുകള്‍ നല്‍കും.