ഉസ്ബൈക്കിസ്ഥാന് വിദേശകാര്യ മന്ത്രിയുമായി ശൈഖ് അബ്ദുല്ല ബിന് സായിദ് ഫോണ് സംഭാഷണം നടത്തി
ദുബൈ : മുന് പ്രധാനമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ഡോ.മന്മോഹന് സിങ്, മലയാള സാഹിത്യ കുലപതി എംടി വാസുദേവന് നായര് എന്നിവരുടെ നിര്യാണത്തില് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ആക്ടിങ് പ്രസിഡന്റ് നജീബ് തച്ചംപൊയില് അധ്യക്ഷനായി. ഭാരവാഹികളായ ഇസ്മായീല് ചെരുപ്പേരി,തെക്കയില് മുഹമ്മദ്,ടിഎന് അഷ്റഫ്,മൊയ്തു അരൂര്,മജീദ് കൂനഞ്ചേരി,മൂസ കൊയംബ്രം,ഷംസു മാത്തോട്ടം,സിദ്ദീഖ് യുപി,സറീജ് ചീക്കിലോട് പ്രസംഗിച്ചു. ജില്ലാ ജനറല് സെക്രട്ടറി സയ്യിദ് ജലീല് മഷ്ഹൂര് തങ്ങള് സ്വഗതവും ട്രഷറര് ഹംസ കാവില് നന്ദിയും പറഞ്ഞു.