ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇന്ന് 47ാമത് കൊയ്ത്തുത്സവം നടക്കും. കാര്‍ഷിക മേഖലയില്‍നിന്ന് ലഭിക്കുന്ന ആദ്യഫലം ദേവാലയത്തില്‍ സമര്‍പ്പിക്കുകയെന്ന പാരമ്പര്യം പിന്തുടര്ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം വിപുലമായ രീതിയിലാണ് ഇത്തവണയും ആഘോഷിക്കുന്നതെന്ന് ഇടവക വികാരി ഫാദര്‍ ഗീവര്‍ഗീസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാവിലെ ഏഴുമണിക്ക് കുര്‍ബാനയോടെയാണ് തുടക്കം. വൈകീട്ട് മൂന്നുമണിക്ക് ഔദ്യോഗിക ഉദ്ഘാടനം മെട്രോപോളിറ്റന്‍ ബ്രഹ്മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് നിര്‍വഹിക്കും.
ഇന്ത്യന്‍ അംബാസഡര്‍ സജ്ഞയ് സുധീര്‍ മുഖ്യാതിഥിയാകും. കൊയ്ത്തുത്സവ ദിനത്തില്‍ പള്ളിയങ്കണത്തില്‍ ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുക. വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്ത പരിപാടികളും നിരവധി മത്സരങ്ങളുമുണ്ടാകും. തനതായ കേരളീയ രുചിക്കൂട്ടുകളുമായി നിരവധി ഭക്ഷണ സ്റ്റാളുകള്‍ ഒരുക്കും. കപ്പ-മീന്‍കറി,തട്ടുകട വിഭവങ്ങള്‍,നസ്രാണി പലഹാരങ്ങള്‍,ബിരിയാണി,ഗ്രില്‍ ഇനങ്ങള്‍,വിവിധയിനം പായസങ്ങള്‍,പുഴുക്ക്,കുമ്പിളപ്പം,ഇറ്റാലിയന്‍ പലഹാരങ്ങള്‍ മുതലായ നാടന്‍ വിഭവങ്ങളുമുണ്ടാകും.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള കത്തീഡ്രല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക ഫെസ്റ്റ്,മാസ്ട്രോ മെജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഗീത മേള എന്നിവ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷകമായിരിക്കും. അന്ജേല മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം പരിപാടിയുടെ മാറ്റ് കൂട്ടും.വസ്ത്രങ്ങള്‍,ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വീട്ടുപകരണങ്ങള്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വില്പനയുമുണ്ടാകും. കൂടാതെ കരകൗശല വസ്തുക്കള്‍,ഔഷധച്ചെടികള്‍,പുസ്തകങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കര്‍ശനമായി പാലിച്ചു ഇടവാകാംഗ ങ്ങള് വീടുകളിലോ പള്ളിയിലോ പാകംചെയ്യുന്നവയാണ് സ്റ്റാളുകളില്‍ വില്‍പ്പനക്കെത്തുക.
വാര്‍ത്താ സമ്മേളനത്തില്‍ മെട്രോപോളിറ്റന്‍ ബ്രഹ്മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ്,കത്തീഡ്രല്‍ സഹ:വികാരി ഫാ.മാത്യു ജോണ്‍,ട്രസ്റ്റി ബിനോയ് ഫിലിപ്പ് ഗീവര്‍ഗീസ്,സെക്രട്ടറി ഐ.തോമസ്,ജോ.ജനറല്‍ കണ്‍വീനര്‍ യു.റജി,ജോ.ഫൈനാന്‍സ് കണ്‍വീനര്‍ നൈനാന് ഡാന്യല്,മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ റോയ് തോമസ് പങ്കെടുത്തു.