സൈക്കിള് യാത്രക്കാര്ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
ദുബൈ : കെഎംസിസി തൃശൂര് ജില്ലാ സംഘടിപ്പിച്ച തൃശൂര് വൈബ് ഫുട്ബോള് ടൂര്ണമെന്റില് സര്ഗധാര ചേലക്കര ചാമ്പ്യന്മാരായി. എട്ടു ടീമുകള് മാറ്റുരച്ച വാശിയേറിയ മത്സരത്തില് മണലൂര് ടൈറ്റാന്സ് റണ്ണറപ്പായി. കൈപ്പമംഗലം എഫ്സിയാണ് ഫസ്റ്റ് റണ്ണറപ്പ്. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുസിരിസ് കൊടുങ്ങല്ലൂര്,വിഗോറസ് നാട്ടിക,ഗ്രീന്സ് ഗുരുവായൂര്,വൈബ്രന്റ് തൃശൂര്,സോക്കര് കുന്നംകുളം എന്നിവരാണ് കളത്തിലിറങ്ങിയത്. ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത് കിക്കോഫ് ചെയ്തു. ദുബൈ കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല, ഷാര്ജ കെഎംസിസി സെക്രട്ടറി ഷാനവാസ് കെഎസ്,ജില്ലാ ജനറല് സെക്രട്ടറി ഗഫൂര് പട്ടിക്കര, ട്രഷറര് ബഷീര് വരവൂര്,ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്,ബഷീര് പെരിഞ്ഞനം,അബു ഷമീര്, ആര്വിഎം മുസ്തഫ,ജംഷിര് പാടൂര്,കബീര് ഒരുമനയൂര്,നൗഫല് പുത്തന്പുരക്കല്, മുഹമ്മദ് അക്ബര്, ഉമ്മര് മുള്ളൂര്ക്കര,ഹനീഫ ചേലക്കര, മുഹമ്മദ് വെട്ടുകാട്, അലി അകലാട് കളിക്കാരെ പരിചയപ്പെട്ടു
ടോപ് സ്കോറര്-മുഹ്സിന് (കൈപ്പമംഗലം എഫ്സി),ബെസ്റ്റ്് പ്ലെയര്-മുജീബ് ദേശമംഗലം,ബെസ്റ്റ്് ഗോള് കീപ്പര് നസീം ചേലക്കോട്(ഇരുവരും സര്ഗധാര ചേലക്കര),ബെസ്റ്റ്് ഡിഫന്ഡര്-മുസ്തഫ(ടൈറ്റാന്സ് മണലൂര്) എന്നിവരെ തിരഞ്ഞെടുത്തു. ചേലക്കര മണ്ഡലം പ്രസിഡന്റ് മുസമ്മില് ദേശമംഗലം,ക്യാപ്റ്റന് ഷാഹിര് ചെറുതുരുത്തി,മാനേജര് അസീസ്,ടീം അംഗങ്ങള് ചേര്ന്ന് ദുബൈ കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല,ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത് എന്നിവരില് നിന്ന് ചാമ്പ്യന് ട്രോഫി ഏറ്റുവാങ്ങി. നൗഫല് പുത്തന്പ്പുരക്കല്,ഷറഫുദീന് സികെ,അന്വര് സാദാത്ത്,മുസ്തഫ നെടുംപറമ്പ്, നൗഫല് മണലൂര്,ഷമീര് പണിക്കത്ത്,കരീം,ആര്എം കബീര്,സാബിക്,ശകീര് നേതൃത്വം നല്കി.