ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : ‘സന്തുഷ്ടരായ തൊഴിലാളികള്‍ അഭിമൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങള്‍’ എന്ന സന്ദേശവുമായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം,ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ്,പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങള്‍. വിവിധ മേഖലകളില്‍ യുഎഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ സുപ്രധാന പങ്ക് തിരിച്ചറി ഞ്ഞു മതപരവും ദേശീയവുമായ അവസരങ്ങളില്‍ തൊഴിലാളികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘ ടിപ്പിക്കുന്നതിലൂടെ അവര്‍ക്ക് സന്തോഷം നല്‍കാനുള്ള അവസരമാണ് മന്ത്രാലയം ഇവിടെ ഒരുക്കുന്നത്.
ആഘോഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് ഇതിനായി തയാറാക്കിയ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ലഭ്യമായ ഇവന്റുകളില്‍നിന്ന് തിരഞ്ഞെടുത്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്യാം. ലേബര്‍ ക്യാമ്പിനുള്ളില്‍ വിവിധ കമ്പനികള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ വിപുലമായ വിനോദ പരിപാടികളും മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്. അബുദാബി,ദുബൈ,ഷാര്‍ജ ജനറല്‍ കമാന്‍ഡ്,യുഎഇയിലെ മുനിസിപ്പാലിറ്റികള്‍,അബുദാബി പോര്‍ട്ട്,ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്,ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്,അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി,ദുബൈ തൊഴില്‍ കാര്യങ്ങളുടെ സ്ഥിരംസമിതി,ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി,ഷാര്‍ജ ലേബര്‍ സ്റ്റാന്റേര്‍ഡ് ഡവലപ്മെന്റ് അതോറിറ്റി,ദേശീയ ആംബുലന്‍സ്,ദുബൈ കോര്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ്,റാസല്‍ഖൈമ സാമ്പത്തിക മേഖല എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുക.
ലബോട്ടല്‍ വര്‍കേഴ്സ് വില്ലേജ്,എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം,ഫുജൈറ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രാന്‍സ്പോര്‍ട്ട്,തസമീം വര്‍കേഴ്സ് സിറ്റി,അല്‍സലാം ലിവിങ് സിറ്റി,ഹമീം വര്‍കേഴ്സ് സിറ്റി,ഖാന്‍സാഹെബ്,ഡല്‍സ്കോ സിറ്റി,അല്‍ജിമി വര്‍ക്കേഴ്സ് വില്ലേജ്,സവാഇദ് റസിഡന്‍ഷ്യല്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങളുണ്ടാകും. ഇന്‍ഷുറന്‍സ് പൂള്,അല്‍ദാര്‍ പ്രോപര്ട്ടീസുമാണ് പരിപാടിയുടെ പ്രായോജകര്‍. കൂടാതെ യുഎഇ ഫുഡ് ബാങ്ക്, അല്‍ ഇഹ്സാന്‍ ചാരിറ്റി അസോസിയേഷന്,ദുബൈ ചാരിറ്റി അസോസിയേഷന് എന്നിവയുള്‍പ്പെടെ സ്പോ ണ്സര്മാരുമുണ്ട്.
യുഎഇ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു തൊഴില്‍ മന്ത്രാലയം ഒരുക്കിയ ആഘോഷങ്ങളില്‍ ദശലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. പുതുവര്‍ഷാഘോഷങ്ങളിലും അതിലേറെ പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.