
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ : അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ യൂണിവേഴ്സല്‍ ഐഡല്‍ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കും. വിജയിക്ക് ഒരുലക്ഷത്തി പതിനൊന്നായിരം ദിര്‍ഹമാണ് സമ്മാനം. ദുബൈയിലെ മുഹമ്മദ് റഫി ഫാന്‍സ് ക്ലബും, എച്ച്എംസി ഇവന്റ്സും ചേര്‍ന്ന് അജ്മാന് രാജകുടുംബാഗം ശൈഖ് അല്‍ ഹസന് ബിന്‍ അലി ആല്‍നുഐമിയുടെ രക്ഷകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഓഡീഷന് ഇന്നും നാളെയും ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കും. ഇന്ത്യയില്‍ നടക്കുന്ന ഒഡീഷനില്‍ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേര് ഫെബ്രുവരി 22ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലേയില്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹിന്ദി ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവര്‍ക്കും പ്രായ,ലിഗ ഭേദമന്യേ പങ്കെടുക്കാം. ഗായകരായ അലി കുലി മിര്‍സ,ആരവ് ഖാന്, സംഘാടകരായ ഷക്കീല്‍ ഹസന്,ജോദസിങ്, ജിതേന്ദര്‍ സിങ്ല,മിസ് പ്ലാനറ്റ് ഇന്റര്‍നാഷണലായി തിരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡല്‍ ഡോ. മെഹ്റ ലുത്ഫി,സന്ദീപ് കോമേഡിയന്‍,സന്തോഷ് ഗുപ്ത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.