മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ഫുജൈറ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് നസീര്‍ നെല്ലൂരിന് ഫുജൈറ കണ്ണൂര്‍ ജില്ലാ കെഎംസിസി സ്വീകരണം നല്കി. ആക്ടിങ് പ്രസിഡന്റ് അമീര്‍ തട്ടുമ്മല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ ഉദ്ഘാടനം ചെയ്തു.
മുസ്്ലിം യൂത്ത്ലീഗ് ദേശിയ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി, സി കെ അബുബക്കര്‍, യു കെ മുഹമ്മദ്കുഞ്ഞി. മുസ്തഫ തനിക്കല്‍,ഹബീബ് കടവത്ത് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജസീര്‍ എംപിഎച്ച് സ്വാഗതവും നാഫിഹ് കരിങ്ങനാട് നന്ദിയും പറഞ്ഞു.