ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
ദുബൈ : തൃശൂര്‍ ജില്ലാ കെഎംസിസി തൃശൂര്‍ വൈബ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര വര്‍ണാഭമായി. സ്ത്രീകളും കുട്ടികളും പ്ലെക്കാര്‍ഡുകളും മാപ്പിള കലകളുമായി അണിനിരന്ന ഘോഷയാത്ര പ്രവര്‍ത്തകരില്‍ ആവേശം തീര്‍ത്തു. ദുബൈ കെഎംസിസി ആക്ടിങ് സെക്രട്ടറി പിവി നാസര്‍,സെക്രട്ടറി സമദ് ചാമക്കാല,ഷാര്‍ജ കെഎംസിസി സെക്രട്ടറി ഷാനവാസ് കെഎസ്,സലാം വലപ്പാട് അജ്മാന്,ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍,ഷാര്‍ജ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്,ജനറല്‍ സെക്രട്ടറി നസ്റുദീന്‍ താജുദ്ദീന്,മലപ്പുറം ജില്ലാ സെക്രട്ടറി നൗഫല്‍,തൃശൂര്‍ ജില്ലാ ഭാരവാഹികളായ ആര്‍വിഎം മുസ്തഫ,ബഷീര്‍ പെരിഞ്ഞനം,അബു ഷമീര്‍,കബീര്‍ ഒരുമനയൂര്‍,മുഹമ്മദ് അക്ബര്‍,നൗഫല്‍ പുത്തന്‍പുരക്കല്‍,ഉമ്മര്‍ മുള്ളൂര്‍ക്കര,ഹനീഫ ചേലക്കര,ജംഷിര്‍ പാടൂര്‍,വനിതാ വിങ് പ്രസിഡന്റ് റസിയ ഷമീര്‍,ജനറല്‍ സെക്രട്ടറി ഫസ്ന നബീല്‍,ട്രഷറര്‍ ഷകീല ഷാനവാസ്,ഭാരവാഹികളായ മറിയം ജാബിര്‍,രിസ്മ ഗഫൂര്‍,അബീന സിറാജ്,ഫസീല ഷാജഹാന്,ആയിഷ ഷറഫുദ്ദീന്, നിഷ നൗഷാദ്, റംല കരീം,മിന്നത്ത് കോയമോന് നേതൃത്വം നല്കി.
മുഖ്യാതിഥികളായ ഇന്‍കാസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പവിത്രന്,ജില്ലാ പ്രസിഡന്റ് റിയാസ് ചെന്ത്രാപ്പിന്നി,അക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫ്,മച്ചിങ്ങല്‍ രാധാകൃഷ്ണന്,ജെറോം തോമസ് അഭിവാദ്യം ചെയ്തു. പ്രോഗ്രാം ഡയരക്ടര്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍,ഹനീഫ് തളിക്കുളം,മുഹമ്മദ് വെട്ടുകാട് ഘോഷയാത്ര നിയന്ത്രിച്ചു.
പങ്കെടുത്തവരുടെ സല്യൂട്ടിന് അസംബിളയില് നേതാക്കള്‍ പ്രത്യഭിവാദ്യം ചെയ്തു. ദുബൈ കെഎംസിസി ആക്ടിങ് സെക്രട്ടറി പിവി നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര,സമദ് ചാമക്കാല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര സ്വാഗതവും ട്രഷറര്‍ ബഷീര്‍ വരവൂര്‍ നന്ദിയും പറഞ്ഞു.