സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സമിതിയില്‍ ഇടംനേടിയ ഖത്തര്‍ സര്‍വകലാശാല അധ്യാപകന് ഡോ.നഈമിനെ വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് യുഎഇ അലുംനി മെസ്കാഫ് കമ്മിറ്റി ആദരിച്ചു. എംഇഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഡോ.നഈം സമുദ്രങ്ങളെയും അവയുടെ സാമൂഹിക സാമ്പത്തിക പ്രാധാന്യത്തെയും കുറിച്ച് പഠനവും പ്രസിദ്ധീകരണവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സമിതിയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്ര ഗവേഷണ രംഗത്തെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി. ദുബൈയില്‍ നടന്ന ചടങ്ങില്‍ മെസ്കാഫ് പ്രസിഡന്റ് അനീസ് മുഹമ്മദ് കോര്‍ദോവ അധ്യക്ഷനായി. ഡോ.അലവി,സഹ്ല കബീര്‍,ജമാലുദ്ദീന്‍,ബഷീര്‍ നിയാസ്,സിപി മുഹമ്മദ് റാഫി പങ്കെടുത്തു.