സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : യാത്രക്കാര്ക്ക് സംതൃപ്തി നല്കി ദുബൈ മെട്രോ ലോകത്തിന്റെ നെറുകയില്. 2024ലെ ഇന്റര്നാഷണല് കസ്റ്റമര് എക്സ്പീരിയന്സ് സ്റ്റാന്ഡേര്ഡില് (ഐസിഎക്സ്എസ്) ദുബൈ മെട്രോ,ട്രാം സേവനങ്ങള് 96 ശതമാനം സ്കോറാണ് നേടിയിരിക്കുന്നത്. 2022ലെ 87.2 ശതമാനത്തില് നിന്നും 2023ലെ 92.2 ശതമാനവും കടന്നാണ് ദുബൈ മെട്രോ 96 ശതമാനം സേവന സംതൃപ്തി നല്കിയിരിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിക്കും പ്രവര്ത്തന മികവിനും മുന്ഗണന നല്കുന്ന അസാധാരണമായ പൊതുഗതാഗത സേവനങ്ങള് നല്കുന്നതിനുള്ള റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെയും (ആര്ടിഎ) ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്ഐയുടെ സ്തുത്യര്ഹമായ സേവനത്തിനുള്ള അംഗീകാരമാണിത്. ഉപഭോക്തൃ കേന്ദ്രീകൃത രൂപകല്പന,സേവന നിലവാരം,സാങ്കേതിക സംയോജനം,തത്സമയ ആശയവിനിമയം തുടങ്ങിയ നിര്ണായക ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് ഐസിഎക്സ്എസിന്റെ മൂല്യനിര്ണയം.
യാത്രക്കാര്ക്ക് തടസമില്ലാത്തതും കാര്യക്ഷമവും നൂതനവുമായ യാത്രാനുഭവങ്ങള് ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതത്തിനുള്ള ആഗോള മാനദണ്ഡങ്ങള് സ്ഥിരമായി പാലിക്കാനും മികവ് പുലര്ത്താനും ആര്ടിഎക്ക് സാധിച്ചുവെന്ന് ഈ നേട്ടം അടയാളപ്പെടുത്തുന്നു.
പൊതുഗതാഗത രംഗത്ത് മികവിന്റെ പുതിയ നാഴികക്കല്ലുകള് താണ്ടാനുള്ള ആര്ടിഎയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആര്ടിഎ റെയില് ഏജന്സി സിഇഒ അബ്ദുല് അല് മുഹ്സിന് ഖല്ബത്ത് പറഞ്ഞു. കാര്യക്ഷമവും നൂതനവുമായ മൊബിലിറ്റി സൊല്യൂഷനുകള് സ്ഥിരമായി നല്കി ഉപഭോക്തൃ സന്തോഷം വര്ധിപ്പിക്കാനുള്ള ആര്ടിഎയുടെ ദൗത്യത്തിന് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ റെയില് സേവനങ്ങള് സമാനതകളില്ലാത്ത യാത്രാനുഭവം നല്കുന്നുവെന്ന് ഉറപ്പാക്കാന് ആര്ടിഎ അതിന്റെ കഴിവുകള് പ്രയോജനപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പുനല്കി. എല്ലാ യാത്രക്കാര്ക്കും സുഗമവും ആസ്വാദ്യകരവുമായ അനുഭവം സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ ടീമിന്റെ സമര്പണത്തിന്റെ തെളിവാണ് ഈ ആഗോള നേട്ടം. ലോകോത്തര പൊതുഗതാഗതം ലഭ്യമാക്കുക എന്ന കാഴ്ചപ്പാടില് ആര്ടിഎയെ പിന്തുണയ്ക്കുന്നതില് തങ്ങള് അഭിമാനിക്കുന്നുവെന്നും ഉപഭോക്തൃ സംതൃപ്തിയാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.