ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ദുബൈ : യുഎഇ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിന്‍ സര്‍വീസിനെത്തുന്നത് അത്യാധുനിക സൗകര്യങ്ങളോടെ. ഏകദേശം 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന പാസഞ്ചര്‍ ട്രെയിനിലെ ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 56 സീറ്റുകളുമുണ്ടാകും. ഒരു ട്രെയിനില്‍ എത്ര കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രെയിനിലെ സീറ്റുകളും ചില സീറ്റുകള്‍ക്കിടയില്‍ ബ്രൗണ്‍ ടേബിളുകള്ക്കളുമുണ്ടാകും. സില്‍വര്‍,ഗ്രേ നിറത്തിലുള്ള കോച്ചില്‍ വിമാനത്തിന് സമാനമായ സീറ്റാണുള്ളത്. ഇലക്ട്രിക് ഡോര്‍ ആണ് കമ്പാര്‍ട്ടുമെന്റുകളെ വേര്‍തിരിക്കുന്നത്. ഒരു നിരയില്‍ ഇരു വശങ്ങളിലുമായി നാലു പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് സീറ്റ്. എത്തുന്ന സ്ഥലം,സമയം എന്നിവയെക്കുറിച്ച് സ്ക്രീനില്‍ തത്സമയം അറിയാം. അല്‍മഹ വനങ്ങളും ഫുജൈറയുടെ പ്രകൃതി സൗന്ദര്യവും ഉള്‍പ്പടെ വ്യത്യസ്ത കാഴ്ചകളും പ്രകൃതി ദൃശ്യങ്ങളും ഇത്തിഹാദ് ട്രെയിനിലൂടെ യാത്ര ചെയ്യുമ്പോള്‍ ആസ്വദിക്കാന്‍ കഴിയും. 900 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഏഴ് എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും ഗുവെയ്ഫാത്തില്‍ നിന്ന് ഫുജൈറയിലേക്കും ബന്ധിപ്പിക്കും. അയല്‍രാജ്യങ്ങളിലേക്ക് റെയില്‍ കണക്ഷന് പ്രഖ്യാപിച്ച ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് യുഎഇ.