ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
മോസ്കോ : സിറിയന്‍ ജനത കൈവിട്ട അസദിനെ ഒടുവില്‍ ഭാര്യയും കൈവിടുന്നു. ബശറുല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അസദിന്റെ കൂടെയുള്ള റഷ്യയിലെ ജീവിതത്തില്‍ അസ്മ തൃപ്തയല്ലെന്ന് തുര്‍ക്കി,അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ മാതാപിതാക്കളുടെ മകളായി ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന അസ്മ തിരിച്ച് യുകെയിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ കോടതിയിലാണ് അസ്മ വിവാഹമോചന അപേക്ഷ നല്‍കിയിട്ടുള്ളത്. മോസ്കോ വിടാന്‍ പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്നും അസ്മയുടെ അപേക്ഷ കോടതി അധികൃതര്‍ പരിശോധിക്കുകയാണെന്നും ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.