ഗള്ഫ് കപ്പില് കുവൈത്തിനെതിരെ യുഎഇക്ക് തോല്വി ; ഖത്തറിനെതിരെ ഒമാന് വിജയം
കുവൈത്ത് സിറ്റി : ഖലീജിസൈന് 26 ഗള്ഫ് കപ്പില് ഏഷ്യന് കരുത്തരായ സഊദി അറേബ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് ബഹ്റൈന് അട്ടിമറിച്ചു. ആര്ദ്ദിയ്യ ജാബര് അല് അഹ്മദ് ഇന്റര്നാഷണല് സ്റ്റേഡിയത്തില് കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില് ആക്രമിച്ചു കളിച്ച ബഹ്റൈന് ആദ്യ പകുതിയില് തന്നെ രണ്ടു ഗോളുകള്ക്ക് ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയില് താളം കണ്ടെത്തിയ സഊദി പൊരുതി നോക്കിയെങ്കിലും തോല്വി ഒഴിവാക്കാന് സാധിച്ചില്ല. മെഹ്ദി അബ്ദുല് ജബ്ബാര്,മുഹമ്മദ് മര്ഹൂന്,മഹ്ദി അല് ഹുമൈദാന് എന്നിവര് ബഹ്റൈനു വേണ്ടി ഗോളുകള് നേടിയപ്പോള് മുസാബ് ഫഹസ് അല്ജുവൈര്,സാലഹ് അല് ഷെഹരി എന്നിവരാണ് സഊദിയുടെ ഗോള് സ്കോറര്മാര്.
സുലൈബികാത്ത് ജാബര് അല് മുബാറക് സ്റ്റേഡിയത്തില് നടന്ന ആദ്യ മത്സരത്തില് യമനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഇറാഖ് ഗള്ഫ് കപ്പിലെ ആദ്യ ജയം സ്വന്തമാക്കി. മത്സരത്തിന്റെ 64ാം മിനുറ്റില് അയ്മന് ഹുസൈന് ആണ് ഇറാഖിന്റെ വിജയഗോള് നേടിയത്.