സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
മസ്കത്ത് : സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമുണര്‍ത്തുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ കരോള്‍ സോങ്ങുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. മസ്കത്തിലാണ് വീണുകിട്ടുന്ന തങ്ങളുടെ ഇടവേളകളില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന് കരോള്‍ കവര്‍ സോങ് പുറത്തിറക്കിയത്. കേരളത്തിന്റെ വിവിധ ഭാഗത്തുള്ള ഇവര്‍ തന്നെയാണ് ഇതില്‍ പാടുന്നതും അഭിനയിക്കുന്നതും. സാമൂഹ്യ മാധ്യമത്തില്‍ തുടക്കത്തില്‍ തന്നെ ഈ കവര്‍ സൊങ് ശ്രദ്ധയാകര്‍ഷിച്ചു. മെല്ലോ മ്യൂസിക് ആണ് കവര്‍ സോങ് അവതരിപ്പിച്ചിട്ടുള്ളത്. നേരംപോക്കിനായി കൂട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ കരോള്‍ പാടിയാലോ എന്ന ആശയത്തില്‍ നിന്നാണ് ഈ വീഡിയോ രൂപപ്പെട്ടത്. പൂര്‍ണമായും ഒമാനില്‍ നിന്നുള്ള സുഹൃത്തുക്കളാണ് വിഡിയോയും ഓഡിയോ മ്യൂസിക് റെക്കോര്‍ഡിങ്ങും നിര്‍വഹിച്ചതെന്ന് സംവിധായകന് ജോണ്‍ മത്തായി അറിയിച്ചു.