കാസര്‍കോട്ടെ വിദ്യാര്‍ഥി ഖാലിദ് ബിന്‍ അബ്ദുല്ലക്ക് ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്
ദുബൈ : കെഎംസിസി 2024 2027 വര്‍ഷത്തേക്കുള്ള അഴീക്കോട് മണ്ഡലം വനിതാ കമ്മിറ്റി നിലവില്‍ വന്നു. ദുബൈ കെഎംസിസി ഹാളില്‍ നടന്ന കണ്വന്ഷന് മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ എന്‍എ ഗഫൂര്‍ ഉദ്ഘടനം ചെയ്തു. കെഎംസിസി മണ്ഡലം പ്രസിഡന്റ് സുനീത് ചാലാട് അധ്യക്ഷനായി. ജില്ലാ വനിതാ വിങ് ജനറല്‍ സെക്രട്ടറി നൗറസ് ബാനു അലവില്‍,ജില്ലാ വൈസ് പ്രസിഡന്റ് ഹഫ്സത്ത് ഹനീഫ് പാനൂര്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ഫാത്തിമ ഷമീം അഴീക്കല്‍ (പ്രസിഡന്റ്),മുര്‍ഷിദ ഷമീര്‍ കച്ചേരിപ്പാറ(ജനറല്‍ സെക്രട്ടറി),വഫ ഹാഷിര്‍ പുഴാതി(ട്രഷറര്‍),ഷംനാസ് മുഹമ്മദലി,മെഹ്റിന നാറാത്ത്,ഷാഹിന കെപി പൂതപ്പാറ,റിസ്വാന ടിപി പുഴാതി,റുബീന ഖമറുദ്ദീന് ചക്കരപ്പാറ(വൈസ് പ്രസിഡന്റ്മാര്‍),സഫൂറ നൗഷാദ് പള്ളിക്കുന്ന്,തസ്ലീമ സഫ്രാജ് ചാലാട്,ഹുസ്ന ഇജാസ് പുഴാതി, നാഫില കാട്ടാമ്പള്ളി,സുബയ്യ ഇമ്രാന് പുഴാതി, സഫീറ സാജിദ് വളപട്ടണം(ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കെഎംസിസി സെക്രട്ടറിമാരായ മുനീര്‍ ഐക്കോടിച്ചി,ഷംഷീര്‍ അലവില്‍,മണ്ഡലം രക്ഷാധികാരി ടിപി അബ്ദുന്നാസര്‍ പ്രസംഗിച്ചു. ഇബ്രാഹീം പുഴാതി സ്വാഗതവും ജലീല്‍ പുഴാതി വെല്‍ഫയര്‍ സ്കീം സംബന്ധിച്ച് അവബോധനവും നല്കി. ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ എന്‍എ ഗഫൂറിന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി മുനീര്‍ ഐക്കൊടിച്ചി കൈമാറി.