സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ജിസാന്‍ : കെഎംസിസി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 15ാമത് വിന്റര്‍ സോക്കര്‍ ഫെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഹീറോസ് ജിസാനെ പരാജയപ്പെടുത്തി ലെജന്റ് എഫ്സി ദബിയ ജേതാക്കളായി.നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചപ്പോള്‍ ടോസിലൂടെയാണ് ജേതാക്കളെ നിര്‍ണയിച്ചത്. ജിസാനിലെയും ഖമീസ് മുഷൈത്തിലെയും എട്ട് പ്രമുഖ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അത്യന്തം വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലെജന്റ് എഫ്സി ദബിയയും ഇന്ത്യന്‍ ഹീറോസ് ജിസാനും കലാശപ്പോരിന് അര്‍ഹത നേടിയത്. രണ്ടു ടീമുകളും കാണികളെ ആവേശം കൊള്ളിച്ച പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി.
സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ,സന്നദ്ധസംഘടനാ പ്രതിനിധികളായ ഫൈസല്‍ മേലാറ്റൂര്‍(ജല ജിസാന്‍),ജിലു ബേബി(ഒഐസിസി ജിസാന്‍), ഇസ്മായില്‍ മാനു(തനിമ ജിസാന്‍),ഷംസീര്‍ സ്വലാഹി(ഇസ്ലാഹി സെന്റര്‍ ജിസാന്‍) പങ്കെടുത്തു. അല്‍ഫാരിസ് കോള്‍ഡ് സ്റ്റോര്‍ സ്പോണ്സര് ചെയ്ത വിന്നേഴ്സ് ട്രോഫി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരും താജ് ജനൂബിയ ട്രേഡിങ് കമ്പനി സ്പോണ്സര് ചെയ്ത റണ്ണേഴ്സ് ട്രോഫി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാലിദ് പട്ലയും സമ്മാനിച്ചു.
ടൂര്‍ണമന്റ് ജേതാക്കള്‍ക്ക് മുഗള്‍ റസ്റ്റോറന്റ് സ്പോണ്സര് ചെയ്ത പ്രൈസ് മണി മുഗള്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ ഗഫൂര്‍ മൂന്നിയൂരും റണ്ണേഴ്സിന് ശിഫ ജസീറ പോളിക്ലിനിക് സ്പോണ്സര് ചെയ്ത പ്രൈസ് മണി ശിഫ ജസീറ പോളിക്ലിനിക് മാനേജിങ് ഡയരക്ടര്‍ ഗഫൂര്‍ വാവൂരും കൈമാറി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന സ്കൂള്‍ കുട്ടികളുടെ മത്സരത്തില്‍ വിജയികളായ റിയാദ് സബിയ സ്കൂളിന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഡോ.മന്‍സൂര്‍ നാലകത്തും റണ്ണേഴ്സപ്പായ എജ്യുനെറ്റ് അറേബ്യക്കുള്ള ട്രോഫി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സാദിഖ് മാസ്റ്റര്‍ മങ്കടയും കൈമാറി. ടൂര്‍ണ്ണമെന്റിന്റെ താരമായി ലെജന്റ് എഫ്സി താരം ഷമീം,ടോപ് സ്കോറര്‍ ഫവാസ്(ഇന്ത്യന്‍ ഹീറോസ്),ബെസ്റ്റ് ഡിഫന്‍ഡര്‍ ജിന്‍ഷാദ്(ലെജന്റ് എഫ്സി),ബെസ്റ്റ് ഗോള്‍ കീപ്പര്‍ സാദിഖ്(ഇന്ത്യന്‍ ഹീറോസ്) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് തഷ്രീഫാണ് ഷൂട്ടൗട്ട് മത്സര വിജയി.
സ്പോര്‍ട്സ് കണ്‍വീനര്‍ സിറാജ് പുല്ലൂരാമ്പാറയുടെ കോര്‍ഡിനേഷനില്‍ നടന്ന ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ വി.ടി ഇരുമ്പുഴി,ജസ്മല്‍ വളമംഗലം,ബഷീര്‍ ആക്കോട്, കെ.പി ഷാഫി കൊടക്കല്ല്,മൂസ വലിയോറ,നാസര്‍ വാക്കലൂര്‍,സുല്‍ഫിക്കര്‍,വളണ്ടിയര്‍ വിങ് ക്യാപ്റ്റന്‍ സമീര്‍ അമ്പലപ്പാറ,സുബൈര്‍ ഷാ,അക്ബര്‍ പറപ്പൂര്,വിവിധ ഏരിയാ കമ്മിറ്റി പ്രതിനിധികള്‍,വളണ്ടിയര്‍ ടീം അംഗങ്ങള്‍ നേതൃത്വം നല്കി.
അബുദാബി കെഎംസിസി ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഫെയ്മസ് ഒ 2 പൊന്നാനി ജേതാക്കള്‍