കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ മലയാളികളുടെ പങ്കും ശക്തമാകുന്നു. ഉന്നതരുമായുള്ള ബന്ധവും കൃത്രിമ ഗ്രൂപ്പ് ഫോട്ടോയും കാണിച്ചാണ് ഇവര്‍ പണം തട്ടുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും വിവിധ തരത്തില്‍ പരിചയം നടിച്ചുമാണ് ഇത്തരം തട്ടിപ്പുസംഘം വിലസുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നുണ്ടെങ്കിലും പലരും പുറത്തുപറയാതിരിക്കുകയാണ്.
വന്‍തുക ആവശ്യപ്പെടുമ്പോള്‍ പണം ലഭിക്കുവാന്‍ പ്രയാസമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവാം ചെറിയ തുകയുടെ സഹായം ചോദിച്ചുകൊണ്പുതിയ സംഘം രംഗത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പണമില്ലാത്തതുമൂലം ഫിലിപ്പൈന്‍സില്‍ താന്‍ കുടുങ്ങിയിരിക്കുകയാണെന്നും രണ്ടുദിവസത്തേക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മലയാളിയായ ഒരാള്‍ പലര്‍ക്കും സന്ദേശമയച്ചത്. രണ്ടാഴ്ച മുമ്പ് ഇയാള്‍ ഇത്തരത്തില്‍ ആദ്യം സന്ദേശമയച്ചിരുന്നു. അന്ന് പണം നല്കാതിരുന്നവരോടാണ് കഴിഞ്ഞ ദിവസം വീണ്ടും പണം ആവശ്യപ്പെട്ടത്. സമൂഹത്തിലെ ഉന്നതരുടെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെടുന്നത്.
മാത്രമല്ല, ഫോട്ടോ എഡിറ്റുചെയ്തു ഉന്നതരോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിലുള്ളത് താനാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ അയക്കുന്ന ഫോട്ടോയും വിവരങ്ങളും മറ്റു പലരുടേതുമാണ്. വീട്ടില്‍ മാതാപിതാക്കള്‍ രോഗികളാണെന്നും താന്‍ മറ്റു രാജ്യത്ത് കുടുങ്ങിയിരിക്കുകയാണെന്നും അവര്‍ അറിഞ്ഞാല്‍ അവര്‍ക്കത് താങ്ങാനാവില്ലെന്നും അതുകൊണ്ടു ബന്ധുക്കളോട് പണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നു. സങ്കടം നടിച്ചും കരഞ്ഞുമാണ് ഇവര്‍ ഇരകളെ തേടുന്നത്. തന്റെ ചില രേഖകളും ഇതിനായി ഇവര്‍ നല്‍കുന്നുണ്ട്. പണം അയക്കാന്‍ ബാങ്ക് അക്കൗണ്ട് നമ്പറും കഴിഞ്ഞദിവസം നല്‍കിയിരുന്നു. എന്നാല്‍ ഈ അക്കൗണ്ട് പണം ആവശ്യമുള്ളയാളുടേതല്ല. അക്കൗണ്ടില്‍ നല്‍കിയിരിക്കുന്നത് മലയാളി പേരുമല്ല. തട്ടിപ്പു മനസിലാക്കിയവര്‍ പണം നേരിട്ടുതരാന് സുഹൃത്തിനെ ഏര്‍പ്പാട് ചെയ്യാമെന്നും ഇപ്പോള്‍ ഉള്ള സ്ഥലത്തെ മേല്‍വിലാസം അയച്ചുതരാനും പറഞ്ഞപ്പോള്‍ തട്ടിപ്പുകാരന് പിന്മാറുകയായിരുന്നു.
തലശ്ശേരി സ്വദേശിയായ ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഇത്തരം തട്ടിപ്പ് തുടരുന്നതായാണ് അറിയുന്നത്. അബുദാബിയിലുള്ള നിരവധിപേര്‍ ഇതിനകം തട്ടിപ്പിന് ഇരയായിട്ടുണ്ട്. സങ്കടവും കണ്ണീരും കണ്ട് മനസലിഞ്ഞ ഒരാള്‍ ഏതാനും മാസം മുമ്പ് രണ്ടുലക്ഷത്തോളം രൂപയാണ് നല്‍കിയത്. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നായി വന്‍ തുകയാണ് ഇയാള്‍ രണ്ടുവര്‍മായി തട്ടിയെടുത്തുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളെയും അല്ലാഹുവിനെയും ചേര്‍ത്തു സത്യം ചെയ്തും കണ്ണീരൊഴുക്കിയുമാണ് ഇരകളെ വീഴ്ത്തുന്നത്.
ഇയാളെ തിരിച്ചറിഞ്ഞ ചിലര്‍ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുന്നതിനായി കുടുംബവുമായി ബന്ധപ്പെട്ടുവെങ്കിലും ബന്ധുക്കള്‍ കൈമലര്‍ത്തുകയായിരുന്നു. അതേസമയം ഫേസ്ബുക്കില്‍ നിന്നും മറ്റും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു ആയിരക്കണക്കിനു പേര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു ചെറിയ സംഖ്യകള്‍ ആവശ്യപ്പെടുമ്പോ ള്‍ ചെറിയ സംഖ്യയെന്ന നിലക്ക് പലരും കൊടുക്കാന്‍ തയാറാവുകയാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയ സംഖ്യയാണ് ദിനംപ്രതി ഇവര്‍ തട്ടിയെടുക്കുന്നത്.