
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി : സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് യുഎഇ നാഷണല്‍ ഗാര്‍ഡിന്റെ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍ പരിക്കേറ്റ പൗരന്മാരെ എയര്‍ ലിഫ്റ്റ് വഴി രാജ്യത്തെത്തിച്ചു. സഊദി അറേബ്യയിലെ ഹായിലിലുള്ള കിങ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ യുഎഇയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. മൃതദേഹങ്ങളും നാട്ടിലെത്തിച്ചു. അയല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ പ്രത്യേകിച്ച് സഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് കാറില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റോഡപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ജാഗ്രാതാ നിര്‍ദേശം.