കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റബാത്ത് : മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലെ നഗരമായ ഐന്‍ എല്‍ ഔദയില്‍ നിര്‍മിച്ച ആയിഷ മസ്ജിദ് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുള്ള സംഭാവനയായും ആത്മീയവും മാനുഷികവുമായ മൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായാണ് ശൈഖ് ഹുമൈദിന്റെ ചെലവില്‍ മസ്ജിദ് നിര്‍മിച്ചത്.
ഐന്‍ ഔദയിലെ നിവാസികള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു സുപ്രധാന ഇസ്ലാമിക നാഴികക്കല്ലാണ് ഈ പള്ളിയെന്ന് അജ്മാന് ഭരണാധികാരി ഊന്നിപ്പറഞ്ഞു. പ്രാദേശിക സമൂഹത്തെ സേവിക്കുന്നതിനും യുഎഇയിലെയും മൊറോക്കോയിലെയും ജനങ്ങള്‍ തമ്മിലുള്ള ശാശ്വതമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും മൊറോക്കോ ഭരണാധികാരിയായിരുന്ന ഹസന് രണ്ടാമന് രാജാവും സ്ഥാപിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാഹോദര്യവും ചരിത്രപരവുമായ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും മൊറോക്കോ കിംഗ് മുഹമ്മദ് ആറാമന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലാണ് ഈ ബന്ധങ്ങള്‍ തഴച്ചുവളരുന്നത്. അജ്മാന് മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രാദേശിക വിശ്വാസികളും ചേര്‍ന്ന് പുതുതായി തുറന്ന പള്ളിയില്‍ ശൈഖ് ഹുമൈദ് ജുമാ പ്രാര്‍ത്ഥന നടത്തി. ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ മസ്ജിദ് മൊത്തം 16,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും 3,900 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്അപ്പ് ഏരിയയും ഉള്ളതാണ്. ഐന്‍ എല്‍ ഔദ നിവാസികള്‍ ശൈഖ് ഹുമൈദിന്റെ ഉദാരമായ സംരംഭത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ചു. യുഎഇയുടെ ക്ഷേമത്തിനും തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു.