കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ശൈത്യകാലം വരവറിയിച്ചിട്ടും മഴ വിട്ടുനില്ക്കുന്ന യുഎഇയില് ഇന്നു മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്. ഭാഗികമായി മേഘാവൃതമായ ആകാശം കാരണം മഴപെയ്യാനും ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്കി. ദ്വീപുകളിലും വടക്കന്,കിഴക്ക് തീരപ്രദേശങ്ങളിലുമാണ് മഴയ്ക്ക് കൂടുതല് സാധ്യത. കടലില് കാറ്റ് വര്ധിക്കുമെങ്കിലും കരയില് നേരിയ കാറ്റിനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.