27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ജനുവരി ഒന്നു മുതല് ഇലക്ട്രിക് വാഹനങ്ങള്ക്ക് പുതിയ ചാര്ജിങ് നിരക്ക്. സര്ക്കാര് ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിള് ചാര്ജിങ് ശൃംഖലയായ യുഎഇവിയാണ് 2025 ജനുവരിയില് പുതിയ താരീഫുകള് പ്രാബല്യത്തില് വരുമെന്ന് പ്രഖ്യാപിച്ചത്. ഡിസി ചാര്ജറുകള്ക്ക് ഒരു കിലോവാട്ടിന് 1.20 ദിര്ഹവും വാറ്റും എസി ചാര്ജറുകള്ക്ക് ഒരു കിലോവാട്ടിന് 0.70 ദിര്ഹവും വാറ്റുമാണ് നിരക്ക് ഈടാക്കുക. ഇവി ചാര്ജിങ് സംവിധാനങ്ങള് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ്. യുഎഇവി മൊബൈല് ആപ്ലിക്കേഷനിലൂടെ അടുത്തുള്ള ചാര്ജിങ് സ്റ്റേഷന് കണ്ടെത്തല്,തത്സമയ സ്റ്റാറ്റസ് അപ്ഡേറ്റുകള്, ലളിതമായ പേയ്മെന്റ് ഓപ്ഷനുകള് എന്നിവ ലഭ്യമാവും. ഇതിലൂടെ 24 മണിക്കൂര് കോള് സെന്റര് സൗകര്യവും ലഭിക്കും. ഇക്ട്രിക് വാഹനങ്ങള് ഉപയോഗിക്കുന്നവര്ക്ക് ഒരുതരത്തിലുമുള്ള തടസങ്ങള് ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്നു. യുഎഇയുടെ നെറ്റ് സീറോ 2050 സ്ട്രാറ്റജിയുമായി യോജിപ്പിക്കുന്നതിലൂടെ എല്ലാവരെയും വൃത്തിയുള്ളതും ഹരിതവുമായ ഭാവിയിലേക്ക് നയിക്കുകയാണെന്ന് യുഎഇവി ചെയര്മാന് ഷരീഫ് അല് ഒലാമ പറഞ്ഞു. 2030 ഓടെ യുഎഇവിയുടെ ശൃംഖലയില് 1,000 ചാര്ജിങ് പോയിന്റുകളുണ്ടാവും. യുഎഇയിലെ നഗര കേന്ദ്രങ്ങള്,ഹൈവേകള്, ട്രാന്സിറ്റ് പോയിന്റുകള് എന്നിവയിലുടനീളം ഇത് സ്ഥാപിക്കും. പ്രധാന ലൊക്കേഷനുകള് എല്ലാ എമിറേറ്റുകളിലും വ്യാപിക്കും. യുഎഇയില് ഇലക്ട്രിക് വാഹനങ്ങള് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല് ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കുന്നത്.