27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: അനധികൃതമായി നേടിയ കുവൈത്തി പൗരത്വം പിന്‍വലിക്കുന്ന നടപടികള്‍ക്കിടെ വിചിത്രമായൊരു കേസില്‍ ഫിലിപ്പൈന്‍ യുവതിയുടെ കുവൈത്തി പൗരത്വം റദ്ധാക്കി. സ്വദേശി പൗരന്മാര് വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് കുവൈത്തി പൗരത്വം ലഭിക്കുന്ന ആര്‍ട്ടിക്കിള്‍ എട്ട് ചട്ടപ്രകാരമാണ് ഫിലിപ്പൈന്‍ യുവതിക്ക് പൗരത്വം ലഭിച്ചത്. എന്നാല്‍ വിവാഹ ശേഷം കുവൈത്തി പൗരനായ ഭര്‍ത്താവ് മരിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായ ഏഷ്യക്കാരനെ യുവതി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കുവൈത്തി പൗരത്വം നല്കാന് ഭാവിയില്‍ അവകാശവാദം ഉയരുമെന്നും എന്നാല്‍ ഇത് ദേശീയ താല്പര്യങ്ങള്ക്ക് എതിരാണെന്നും ചൂണ്ടികാട്ടിയാണ് പൗരത്വ അവലോകന സമിതി യുവതിയുടെ പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഏഷ്യന്‍ വംശജനായ ഡ്രൈവര്‍ ഏതു രാജ്യക്കാരനാണെന്നു വ്യക്തമായിട്ടില്ല.