
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ : വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹാരമായി മെട്രോ ബ്ലൂ ലൈന്‍ നിര്‍മിക്കുന്നതിന് ദുബൈ 20.5 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ നല്കി. മാപ്പ,ലിമാക്,സിആര്‍ആര്‍സി എന്നീ മൂന്ന് തുര്‍ക്കി,ചൈനീസ് കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. 14 സ്റ്റേഷനുകളുള്ള ബ്ലൂ ലൈന്‍ 30 കിലോമീറ്റര്‍ വരും. 2025 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കും. 2029 സെപ്തംബര്‍ 9ന് പദ്ധതി പൂര്‍ത്തിയാകും. 2009 സെപ്റ്റംബര്‍ 9നാണ് ദുബൈ മെട്രോ ആരംഭിക്കുന്നത്. ദുബൈ മെട്രോ തുറന്ന് 20 വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് പുതിയ ലൈന്‍ പ്രഖ്യാപിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മൊബിലിറ്റി വര്‍ധിപ്പിക്കുന്നതിനും ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന സുസ്ഥിരവും എളുപ്പവുമായ പൊതുഗതാഗത സംവിധാനമാണ് ബ്ലൂ ലൈന്‍ വാഗ്ദാനം ചെയ്യുകയെന്ന് ആര്‍ടിഎ ഡയരക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 15 മിനിറ്റ് നഗരം പോലുള്ള നഗരാസൂത്രണ സംരംഭങ്ങളെയും ബ്ലൂ ലൈന്‍ സഹായിക്കും. 80 ശതമാനത്തിലധികം സേവനങ്ങളും 20 മിനിറ്റ് യാത്രയ്ക്കുള്ളില്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. ബ്ലൂ ലൈന്‍,ചുവപ്പ്,പച്ച ലൈനുകള്‍ക്കൊപ്പം ദുബൈയിലെ അഞ്ച് നഗരപ്രദേശങ്ങളെ ബന്ധിപ്പിക്കും. ബര്‍ദുബൈ, ദേര,ഡൗണ്ടൗണ്,ബിസിനസ് ബേ,ദുബൈ സിലിക്കണ്‍ ഒയാസിസ്,ദുബൈ മറീന, ുമൈറ ബീച്ച് റെസിഡന്‍സ്, എക്സ്പോ സിറ്റി ദുബൈ ബന്ധിപ്പിക്കും. ബ്ലൂ ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ദുബൈ മെട്രോയ്ക്ക് 131 കിലോമീറ്റര്‍ നീളവും 168 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന 78 സ്റ്റേഷനുകളുമാകും.