
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : ഡോ.മൂപ്പന്‍സ് എക്സലന്‍സ് അവാര്‍ഡ് നേടിയ സിറാജുദ്ദീന് മുസ്തഫയെ ദുബൈയില്‍ ആദരിച്ചു. സാമൂഹ്യ പ്രവര്ത്തകന് ബഷീര്‍ തിക്കോടിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആദരം സംഘടിപ്പിച്ചത്. അല്‍ ഖിസൈസിലെ കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന ചടങ്ങ് ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പാന്‍ഗള്‍ഫ് അധ്യക്ഷനായി. ഫയാസ് നന്മണ്ട സ്വാഗതം പറഞ്ഞു. ഷാഫി അല്‍ മുര്‍ഷിദി ഹോപ്പ് മൊമെന്റോ സമ്മാനിച്ചു. മുന്‍മന്ത്രി പരേതനായ ടിഎച്ച് മുസ്തഫയുടെ മകനായ സിറാജുദ്ദീന് മുസ്തഫ,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിസിനസ് ഡെവലപ്മെന്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ആന്റ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്സ് യുഎഇ,ഒമാന്‍ പദവി വഹിക്കുന്നു. ആരോഗ്യ സേവന മേഖലയില്‍ നിരവധി പ്രവാസികള്‍ക്കും മറ്റും ചികിത്സ ലഭ്യമാക്കുന്നതിന് സിറാജുദ്ദീന് നടത്തിയ മാനുഷിക ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണെന്ന് പരിപാടിയില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.