കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : പുഴാതി കെഎംസിസി സംഘടിപ്പിച്ച കെപി ഫൈസല്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് കെപിഎഫ്എം സോക്കര്‍ ഫെസ്റ്റ് സീസണ് 8ഉം, അത്ത ഖാലിദ് സ്മാരക മാസ്റ്റേഴ്സ് ട്രോഫി സീസണ് 4ഉം ദുബൈ ഖിസീസിലെ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ചട്ട എഫ്സിയെ മുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അതിരകം ബ്രദേഴ്സ് ചാമ്പ്യന്മാരായി. നാലാമത് അത്ത ഖാലിദ് മാസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശകരമായ മത്സരത്തില്‍ അബുദാബി പുഴാതി മേഖല കെഎംസിസിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ദുബൈ പുഴാതി മേഖല കെഎംസിസി വിജയികളായി. അത്താഴക്കുന്ന് റയ്യാന്‍ ചികിത്സ സഹായ കമ്മിറ്റിക്കുള്ള സാമ്പത്തിക സഹായവും കുഞ്ഞിപ്പള്ളി ശാഖയില്‍പെട്ട സഹോദരനുള്ള ചികിത്സാ സഹായവും ചടങ്ങില്‍ കൈമാറി. ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാരായ അതിരകം എഫ്സിക്കുള്ള ട്രോഫി അഴീക്കോട് മണ്ഡലം മുസ്്ലിംലീഗ് ട്രഷറര്‍ എന്‍എ. ഗഫൂറും റണ്ണേഴ്സപ്പായ ചട്ട എഫ്സിക്കുളളട്രാഫി, പുഴാതി മേഖല അരുംഭാഗം ശാഖ ജനറല്‍ സെക്രട്ടറി കെവി അബ്ദുല്‍ സലിമും നല്കി.