കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇയിലെ ബൃഹത്തായ പ്രഫഷണല്‍ ക്രിക്കറ്റ് ലീഗ് സീസണ് 4 2025 ജനുവരി 25ന് ആരംഭിക്കും. ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ച 100 ബോള്‍ ഫോര്‍മാറ്റില്‍ യൂറോപ്പിന് പുറത്ത് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അക്കാഫ് ഇവെന്റ്സാണ്. വിവിധ കലാലയങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന 32 ടീമുകള്‍ മാറ്റുരക്കും. ഫെബ്രുവരി 15നാണ് ഫൈനല്‍. എട്ടു വനിതാ ടീമുകളും ഇത്തവണ മത്സരത്തിനെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരിക്കുമെന്ന് അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍,ചെയര്മാന് ഷാഹുല്‍ ഹമീദ്,ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍,ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ്,ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന് എന്നിവര്‍ അറിയിച്ചു. ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി എംജി കോളജ് അംഗം ബിജു കൃഷ്ണന് (കണ്‍വീനര്‍),ഗോകുല്‍,ബോണി വര്‍ഗീസ്,മായ ബിജു എക്സ് കോം(ജോ കണ്‍വീനര്‍,അമീര്‍ കല്ലട്ര, സിയാദ് സലാഹുദ്ദീന്,സുമീഷ് സരളപ്പന്‍ (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. മികച്ച പ്രകടനം കാഴ്ചവക്കുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. സീസണ്4ല്‍ സന്ദര്‍ശകര്‍ക്കായി ദിനംപ്രതിയുള്ള നറുക്കെടുപ്പുകളുമുണ്ടാകും. മത്സരത്തിന്റെ വിവിധഘട്ടങ്ങളില്‍ അക്കാഫ് മെമ്പര്‍ കോളജുകളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളായ ഇന്ത്യ,കേരള ക്രിക്കറ്റ് കളിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ വിവിധ ടീമുകള്‍ അണിനിരത്തുന്നുണ്ട്. അതോടൊപ്പം കാണികള്‍ക്ക് വിനോദപരമായ മത്സരങ്ങള്‍,ഭക്ഷ്യമേളകള്‍ തുടങ്ങി വിവിധ പരിപാടികളും സീസണ് 4ല്‍ ഒരുക്കിയിട്ടുണ്ട്.