
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
റിയാദ് : സംഘടനാ ശാക്തീകരണ ഭാഗമായി റിയാദ് കോട്ടക്കല് മണ്ഡലം കെഎംസിസി ആചരിക്കുന്ന ആറു മാസത്തെ കാമ്പയിന് പ്രൗഢ തുടക്കം. ബത്ഹ ലുഹ മാര്ട്ട് ഓഡിറ്റോറിയത്തില് നടന്ന ലീഡേഴ്സ് മീറ്റില് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ഓരോരുത്തരും അവരവരിലേക്ക് ചുരുങ്ങുന്ന പുതിയകാലത്ത് കെഎംസിസി പ്രവര്ത്തനത്തിലൂടെ മറ്റുള്ളവരെ അറിയാനും പരസ്പരം സഹായിക്കാനും കഴിയുന്നത് സംഘടനാ പ്രവര്ത്തനം കൊണ്ടുള്ള വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്ക്ക് ഏറെ പ്രയോജനകരമായ വിവിധ കര്മപദ്ധതികള് ഉള്ക്കൊള്ളുന്ന കോട്ടക്കല് മണ്ഡലം കെഎംസിസിയുടെ കാമ്പയിന് ഏറെ മാതൃകാപരമാണെന്നും പ്രവര്ത്തകര് ലക്ഷ്യ ബോധത്തോടെ പ്രവര്ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ശാഫി മാസ്റ്റര് തുവ്വൂര് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ സേവന പ്രവര്ത്തനങ്ങളില് മുന്നില് നില്ക്കുന്ന കെഎംസിസി പ്രവര്ത്തകരില് രാഷ്ടീയ ബോധം കൂടുതല് ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ലീഡേഴ്സ് മീറ്റില് കോട്ടക്കല് മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര് മുല്ലപ്പള്ളി അധ്യക്ഷനായി. ജില്ലാ കെഎംസിസി ഭാരവാഹികളായ സഫീര് തിരൂര്,മൊയ്തീന്കുട്ടി പൊന്മള,ഹംസത്തലി,അതിഥിയായി യൂസുഫ് ഹാജി കൊന്നക്കാട്ടില് പ്രസംഗിച്ചു. ശുഐബ് മന്നാനി ഖിറാഅത് നടത്തി. മണ്ഡലം ജനറല് സെക്രട്ടറി അഷറഫ് പുറമണ്ണൂര് സ്വാഗതവും ട്രഷറര് അബ്ദുല് ഗഫൂര് കൊന്നക്കാട്ടില് നന്ദിയും പറഞ്ഞു.
കാമ്പയിനിന്റെ ഭാഗമായി മണ്ഡലത്തില് നിലവിലില്ലാതിരുന്ന പഞ്ചായത്ത്,മുനിസിപ്പല് കമ്മിറ്റികള് രൂപീകരിച്ചു. മണ്ഡലം ഭാരവാഹികളായ അബൂബക്കര് സികെ പാറ,മൊയ്തീന് കോട്ടക്കല്, മൊയ്തീന്കുട്ടി പൂവ്വാട്,ഹാഷിം കുറ്റിപ്പുറം,ഇസ്മായില് പൊന്മള,നൗഷാദ് കണിയേരി,മജീദ് ബാവ തലകാപ്പ്,ഫിറോസ് വളാഞ്ചേരി,ദുലൈബ് ചാപ്പനങ്ങാടി,ഫര്ഹാന് കാടാമ്പുഴ,ജംഷീര് കൊടുമുടി,അബ്ദുല് ഗഫൂര് കോല്ക്കളം, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങല് നേതൃത്വം നല്കി.