കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദോഹ : ഖത്തര് മണലൂര് മണ്ഡലം കെഎംസിസി കണ്വന്ഷനും എസ്എസ്പി 100% പൂര്ത്തീകരിച്ച പഞ്ചായത്തുകള്ക്കുള്ള ആദരവും സംസ്ഥാന ട്രഷറര് പിസ്എം ഹുസൈന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എംസി ഹാഷിം അധ്യക്ഷനായി. കമ്മിറ്റി അംഗം മുഈനുദ്ദീന്ഡ ഖിറാഅത്ത് നടത്തി. സമകാലിക ഇന്ത്യയില് മുസ്ലിംലീഗിന്റെ പ്രസക്തി എന്ന വിഷയത്തില് ഷരീഫ് മേന്മുണ്ട മുഖ്യപ്രഭാഷണം നടത്തി. റമസാന് റിലീഫ് ഫണ്ട് ഉദ്ഘാടനം വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറസാഖ് ഹാജി,എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് നവാസ് കാക്കശ്ശേരി എന്നിവരില് നിന്ന് തുക ഏറ്റുവാങ്ങി മുന് സംസ്ഥാന വൈസ് പ്രസിഡന്റ് എവിഎ ബക്കര് ഹാജി നിര്വഹിച്ചു.
എസ്എസ്പി സീറൊ ബാലന്സ് ചലഞ്ചിന്റെ ഭാഗമായി 100% പൂര്ത്തീകരിച്ച വാടാനപ്പള്ളി പഞ്ചായത്തിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി സമീര് പട്ടാമ്പിയില് നിന്നും ചൂണ്ടല് പഞ്ചായത്തിനുള്ള ഉപഹാരം എവിഎ ബക്കര് ഹാജി,ഹംസക്കുട്ടി എന്നിവരില് നിന്നും പഞ്ചായത്ത് ഭാരവാഹികള് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എന്ടി നാസര് പ്രസംഗിച്ചു. നവോത്സവ് 2കെ24 സമീക്ഷ കണ്വീനര് ഷഫീര് വാടാനപ്പള്ളി വിശദീകരിച്ചു.
മണ്ഡലം സെക്രട്ടറി അബ്ദുസ്സമദ് റിപ്പോര്ട്ടും ആക്ടിങ് ട്രഷറര് നൗഫല് കേച്ചേരി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജനറല് സെക്രട്ടറി യൂനുസ് സ്വാഗതവും സെക്രട്ടറി നൗഫല് നന്ദിയും പറഞ്ഞു.