27 മില്യണ്‍ ഫോളോവേഴ്സ്
ജിദ്ദ : വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി ജനുവരി മൂന്നിന് ജിദ്ദയിലെ ഹറാസാത്ത് ഇസ്തിറാഹ അല്‍ ഗസയില്‍ സംഘടിപ്പിക്കുന്ന വില്ല ഇവന്റ് വൈബ് @ വേങ്ങരയുടെ ടൈറ്റില്‍ പോസ്റ്റര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ അലി അക്ബര്‍ പ്രകാശനം ചെയ്തു. ഇവി നാസര്‍ അധ്യക്ഷനായി. ഗ്രാമീണ തനിമയുയര്ത്തുന്ന മനോഹര കാഴ്ചകളും വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക മത്സരങ്ങളും ജിദ്ദയിലെ പ്രമുഖ കാലാകാരന്മാര് അണിനിരക്കുന്ന ഗാന വിരുന്നും വൈബ് @ വേങ്ങരയുടെ ഭാഗമായി
നടക്കും.
ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി,വൈസ് പ്രസിഡന്റ് എകെ ബാവ വേങ്ങര,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍,പി.അലി ഊരകം, അഹമ്മദ് കരുവാടന്‍,സലാഹുദ്ദീന് വാളകുട,യൂനുസ് വേങ്ങര,നജ്മുദ്ദീന്,നാസര്‍ കാരാടന്‍,ഇബ്രാഹീം മുക്കില്‍,അഷ്റഫ് ചുക്കന്‍, ജലീല്‍ അടിവാരം,ജാബിര്‍ സിപി,സ്വാലിഹ് മാസ്റ്റര്‍,ഹംസ ഊരകം,അന്‍വര്‍,മന്‍സൂര്‍ ഊരകം പ്രസംഗിച്ചു. നാസര്‍ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂര് നന്ദിയും പറഞ്ഞു.