27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : കമ്പ്യൂട്ടര്‍ വിപണന രംഗത്ത് ബര്‍ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മലയാളി കമ്പ്യൂട്ടര്‍ അസോയിയേഷന്റെ (എംസിഎ) പുതിയ കമ്മിറ്റി നിലവില്‍ വന്നു. ദുബൈ ഗവണ്മെന്റ് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന എംസിഎ കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാ-കായിക മത്സരങ്ങളും ബിസിനസ് ഡവലപ്മെന്റ് മീറ്റുകളും നടത്തിയിട്ടുണ്ട്. ദുബൈ ഗ്രാന്റ് എക്സല്‍ഷ്യര്‍ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ ഫിറോസ് ഇസ്മായീല്‍ അധ്യക്ഷനായി. സെക്രട്ടറി ടിപി രിഫാഇ വരവുചെലവ് കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരികളായ യൂനുസ്,ഹസന്,പ്രേമന്,ജലീല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സഫറുല്ല,സുല്‍ഫിക്കര്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫിറോസ് ഇസ്മായില്‍ ആര്ക്കഡ് വേള്‍ഡ്(പ്രസിഡന്റ്),കെകെ റാഷിദ് ടെക് ഡീല്‍(ജനറല്‍ സെക്രട്ടറി),ഹസൈനാര്‍ വെവ്ഡ് നെറ്റ്(ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് (ബ്രോഡ്ബാന്‍ഡ്),ഇസ്മായില്‍ കോട്ടക്കല്‍(റീഗള്‍),അന്‍സാര്‍(ഫ്യൂച്ചര്‍ ടാലന്റ്)ടിപി രിഫായി(ഫ്യുചെര്‍ സിറ്റി),ഒമര്‍(ഹൈസ്പീഡ് ടെക്നോളജി),സിയാദ് (റഷീദ് അല്‍ നയീമി),പ്രജീഷ്(പ്രോമിസ്),ഫൈസല്‍(സൂപ്പര്‍ ടെക്),മുസ്തഫ (ബൈത് അല്‍ അമീന്),ആസിഫ്(അള്‍ട്രാ സ്ട്രീം),അഷ്റഫ്(എബിസി)ഷംനാദ് (ഡിഎസ്ആര്‍ ടെക്) എന്നിവരെയും തിരഞ്ഞെടുത്തു.