കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഐ.പി.എല്ലിന്റെ ക്വാളിഫയര് രണ്ടില് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില് ഇന്ന് സണ്റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്സും ഏറ്റുമുട്ടുമ്പോള് വിജയം ആര്ക്കെന്നത് പ്രവചനാതീതം തന്നെ. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയും രാജസ്ഥാന്റെ യൂസ് വേന്ദ്ര ചാഹല്, രവിചന്ദ്ര അശ്വിന് എന്നീ സ്പിന്നര്മാരടങ്ങുന്ന ബൗളിങ് പടക്ക് മുമ്പില് പതറാതെ പിടിച്ചു നില്ക്കാനായാല് ഫൈനല് മത്സരത്തിനുള്ള ബര്ത്ത് ഹൈദരബാദിന് ഉറപ്പിക്കാം.
ഇരുടീമുകള്ക്കും മോശമില്ലാത്ത ബാറ്റിങ് നിരയുണ്ട്. ഹൈദരാബാദില് മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്. റോയല് ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന് പരാഗ്, യശസ്വി ജയ്സ്വാള്, ഷിംറോണ് ഹെറ്റ്മെയര്, സജ്ഞു സാംസണ് എന്നിവരെയായിരിക്കും രാജസ്ഥാന് റോയല്സില് പേടിക്കേണ്ടി വരിക.