മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
ദുബൈ : ഡോ.പിഎ ഇബ്രാഹീം ഹാജി കാരുണ്യ രംഗത്തെ നിറനക്ഷത്രമായിരുന്നുവെന്നും തന്റെ ബിസിനസിനോടൊപ്പം പ്രബോധനവും സാമൂഹിക സേവനവും ജീവിതതപസ്യയാക്കി കര്‍മ മേഖലയില്‍ ജ്വലിച്ചുനിന്ന ഡോ.പിഎ ഇബ്രാഹീം ഹാജി ഓരോ നിമിഷത്തിനും വില കല്‍പ്പിച്ച് അതിനെ ക്രിയാത്മകതയോടെ ഉപയോഗപ്പെടുത്തിയ വലിയ മനുഷ്യനായിരുന്നുവെന്നും ഇന്റര്‍നാഷണല്‍ ട്രെയിനറും ലൈഫ് കോച്ചും എജ്യൂക്കേഷനിസ്റ്റുമായ ഡോ.റാഷിദ് ഗസ്സാലി പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച സ്മൃതി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുക എന്നത് വാക്കുകളില്‍ മാത്രമൊതുക്കാതെ അദ്ദേഹം ജീവിച്ചു കാണിച്ചുതന്നു. ജീവിതം മുഴുവന്‍ സുകൃതം വിളയിക്കാന്‍ കഴിയുമെന്നു തെളിയിച്ച മഹാ മനീഷിയാണ് ഡോ.പിഎ ഇബ്രാഹിം ഹാജിയെന്നും ഡോ.റാഷിദ് ഗസ്സാലി കൂട്ടിച്ചേര്‍ത്തു.
സാമൂഹികവും വിദ്യാഭ്യാസവും കൊണ്ട് സമുദായത്തെ സമുദ്ധരിക്കണം നിതാന്തമായി ചിന്തിച്ചുകൊണ്ടിരിക്കുന്നവരെ അപൂര്‍വമായേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. അതില്‍ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു ഇബ്രാഹീം ഹാജി. പ്രവാസ ലോകത്തും നാട്ടിലും നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും സാന്ത്വനമായി വര്‍ത്തിച്ച ഇബ്രാഹീം ഹാജിയുടെ ജീവിതം മാതൃകയാണെന്നും സ്മൃതി സമ്മേളനം അഭിപ്രായപ്പെട്ടു. യുഎഇ കെഎംസിസി ഫൗണ്ടേഷന് ജനറല്‍ കണ്‍വീനറും പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് മുന്‍ പ്രസിഡന്റുമായ ഇബ്രാഹീം ചൊക്ലി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതം പറഞ്ഞു. എംസി ഹുസെനാര് ഹാജി എടച്ചാക്കൈ,ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിവി നാസര്‍,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,പിഎ സല്മാന്,പിഎ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി ജില്ലാ വളണ്ടിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പേസ്ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാര്‍ജ അല്‍മജാസ്,അല്‍വഹ്ദ ഖാസിമിയ,അബു ഷഹാറ എന്നീ സ്ഥലങ്ങളില്‍ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കിടയില്‍ സേവനം നടത്തിയ 23 വളണ്ടിയര്‍ക്ക് ചടങ്ങില്‍ പിഎ ഇബ്രാഹീം ഹാജി മെമ്മോറിയല്‍ ഗാലന്ററി അവാര്‍ഡ് ഇബ്രാഹീം ഹാജിയുടെ മക്കളായ പിഎ ലത്തീഫ്,പിഎ സല്മാന്,പിഎ സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ കൂടുതല്‍ ഡോണേഴ്സിനെ പങ്കെടുപ്പിച്ച മഞ്ചേശ്വരം മണ്ഡലം,മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റികള്‍ക്കും കോര്‍ഡിനേറ്റര്‍ ആസിഫ് ഹൊസങ്കടിക്കുമുള്ള പ്രശംസാ പത്രം മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് അസിസ് മരിക്ക സമ്മാനിച്ചു. വളണ്ടിയര്‍ സേവനത്തിലൂടെ ദുബൈ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യത നേടിയ സുബൈര്‍ അബ്ദുല്ല,ഷാഫി ചെര്‍ക്കളം എന്നിവരെ ജില്ലാ കമ്മിറ്റി അനുമോദിച്ചു. പേസ് ഗ്രൂപ്പിനും ഡോ.റഷീദ് ഗസ്സാലിക്കും കെഎംസിസി ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം മുഹമ്മദ് ബിന്‍ അസ്ലം സമര്‍പിച്ചു. സിഡിഎ ഡയരക്ടര്‍ ബോര്‍ഡ് അംഗം ഒകെ ഇബ്രാഹീം,സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ഒ.മൊയ്തു,അബദുല്‍ ഖാദര്‍ അരിപ്രാമ്പ,എന്‍കെ ഇബ്രാഹീം,ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ റഹ്മാന്, നേതാക്കളായ ഹനീഫ് ചെര്‍ക്കളം,റാഫി പള്ളിപ്പുറം,സിഎച്ച് നുറുദ്ദീന്,റഫീഖ് പടന്ന,മൊയ്തീന് അബ്ബ,സുബൈര്‍ അബ്ദുല്ല,റഫീഖ് കടാങ്കോട്,ഹനീഫ ബാവ,സിഎ ബഷീര്‍ പള്ളിക്കര,ആസിഫ് ഹൊസങ്കടി,ഫൈസല്‍ മുഹ്സിന്,അഷ്റഫ് ബായാര്‍,മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരികെ,ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,ഖാലിദ് പാലക്കി,എജിഎ റഹ്മാന്,ഹസ്കര്‍ ചൂരി,ഉബൈദ് അബ്ദുറഹ്മാന്, ഹാരിസ് കുളിയങ്കാല്‍,മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു. അഷ്റഫ് പാവൂര്‍ ഖിറാഅത്ത് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഹസൈനാര്‍ ബീജന്തടുക്ക നന്ദി പറഞ്ഞു.