കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയും ഒമാനും തമ്മിലുള്ള ട്രാഫിക് സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദധരുടെ ഉന്നതതല യോഗം ഒമാന്‍ തലസ്ഥാനമായ മസ്കത്തില് നടന്നു. ജിസിസി പദ്ധതിയുടെ ഭാഗമായി ട്രാഫിക് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിലെ ഏറ്റവും പുതിയ പുരോഗതിയെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. അംഗരാജ്യങ്ങളിള് ഉടനീളമുള്ള സുരക്ഷ,കമ്മ്യൂണിറ്റി സംരക്ഷണം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചും യോഗം അവലോകനം ചെയ്തു. പൊലീസ് സംവിധാനത്തില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യംവെച്ചുള്ള നിരവധി പദ്ധതികളും വിഷയീഭവിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ സെക്യൂരിറ്റിയിലെ ബ്രിഗേഡിയര്‍ യാസര്‍ മുഹമ്മദ് അല്‍ നുഐമിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘമാണ് ഒമാനിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നുള്ള ബ്രിഗേഡിയര്‍ നാസര്‍ ബിന്‍ സലേം അല്‍ ഹൊസാനിയുടെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.