27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ഡ്രോണുകളിലൂടെയുള്ള ഡെലിവറി സേവനങ്ങള്‍ക്ക് ദുബൈയില്‍ തുടക്കം. മരുന്നുകളുടെയും പാഴ്സലുകളുടെയും ഡെലിവറികളാണ് ഇന്നലെ ആരംഭിച്ചത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡ്രോണ്‍ ഡെലിവറിക്ക് ഓര്‍ഡര്‍ നല്കി ഉദ്ഘാടനം ചെയ്തു. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ആദ്യ ലൈസന്‍സ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കീറ്റ ഡ്രോണിന് നല്കി. പ്രാരംഭ ഘട്ടത്തില്‍ ആറ് ഡ്രോണുകളാണ് സര്‍വീസ് നടത്തുക. ഭക്ഷണം,മരുന്ന്,മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി നാലു ഡ്രോണ്‍ ഡെലിവറി റൂട്ടുകള്‍കൂടി അനാച്ഛാദനം ചെയ്തു.