
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കുവൈത്ത് സിറ്റി : 26ാമത് ആറേബ്യന്‍ ഗള്‍ഫ് കപ്പിന് ശനിയാഴ്ച കുവൈത്തില്‍ തുടക്കം കുറിക്കും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ ആണ് അറബ് കപ്പിന് വേണ്ടി അണിനിരക്കുന്നത്. ജാബര്‍ അല്‍ അഹമദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് ഒമാനെയാണ് നേരിടുന്നത്. കുവൈത്ത് ഒമാന്‍ ടീമുകള്‍ക്ക് പുറമെ യുഎഇ,ഖത്തര്‍ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് എ. സഊദി,ബഹ്റൈന്‍,ഇറാഖ്,യമന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ അണിനിരക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ അറബ് കപ്പ് നേടിയ ടീം എന്ന നിലയിലും സ്വന്തം ഗ്രൗണ്ടില്‍ മത്സരങ്ങള്‍ നടക്കുന്നു എന്നതും കുവൈത്തിന് അനുകൂല ഘടകങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇറാഖ്,അറബ് മേഖലയിലെ കരുത്തരായ സഊദി ആറേബ്യ,ഖത്തര്‍ എന്നീ ടീമുകളും ഇത്തവണ കിരീട പ്രതീക്ഷയില്‍ തന്നെയാണ് കുവൈത്തില്‍ എത്തുന്നത്. ജനുവരി മൂന്നിന് ആണ് ഫൈനല്‍. അര്‍ദിയ ജാബര്‍ സ്റ്റേഡിയത്തിനു പുറമെ സുലൈബിക്കാത് സ്റ്റേഡിയവും മത്സരത്തിന് വേദിയാകും.