27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ബഹ്റൈനിലെ 33 വികസന പദ്ധതികള്‍ക്കായി അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റ് 23 ബില്യന്‍ ദിര്‍ഹം അനുവദിച്ചു. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റും(എഡിഎഫ്ഡി) ബഹ്റൈ നും തമ്മിലുള്ള ശാശ്വതമായ പങ്കാളിത്തം രണ്ട് സഹോദര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ കരുത്താണ് തെളിയിക്കുന്നതാണെന്ന് എഡിഎഫ്ഡി ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍സുവൈദി പറഞ്ഞു. 1974 മുതല്‍ ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും പിന്തുണ നല്കുന്നതില് അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റും (എഡിഎഫ്ഡി) സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
23 ബില്യണ്‍ ദിര്‍ഹം വരെ മൂല്യമുള്ള 33 വികസന പദ്ധതികള്‍ക്ക് ധനസഹായം നല്കി ബഹ്റൈനിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര വികസന പദ്ധതികള്‍ക്കും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ഭവനം, ഊര്‍ജം,ഗതാഗതം,ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൂടാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 2023 ലെയും 2024ലെയും ഫിസ്ക്കല്‍ ബാലന്‍സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പ ത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.
എല്ലാ വര്‍ഷവും ഡിസംബര്‍ 16ന് ബഹ്റൈന്‍ ദേശീയ ദിനത്തില്‍ എഡിഎഫ്ഡിയും ബഹ്റൈനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിവിധ മേഖലകളിലുടനീളം പരിവര്‍ത്തനാത്മക വികസനം നയിക്കുന്നതില്‍ നിര്‍ണായകമാണെന്ന് എഡിഎഫ്ഡി മുഹമ്മദ് സെയ്ഫ് അല്‍സുവൈദി പറഞ്ഞു.
എഡിഎഫ്ഡിയുടെ സാമ്പത്തിക പിന്തുണയും പ്രോജക്ട് ഡെവലപ്മെന്റിലും മാനേജ്മെന്റിലുമുള്ള വൈദഗ്ധ്യവും രാജ്യത്തിന്റെ ഭൂപ്രകൃതിയില്‍ അഗാധമായ സ്വാധീനം ചെലുത്തിയ ഇഷ്ട പദ്ധതികള്‍ ഏറ്റെടുക്കാന്‍ ബഹ്റൈനെ സഹായിച്ചു. എഡിഎഫ്ഡിയുടെ ബഹ്റൈനിലെ പ്രോജക്ടുകള്‍ വൈവിധ്യമാര്‍ന്നതാണ്. പാര്‍പ്പിടം,ഊര്‍ജം,ഗതാഗതം,ആരോഗ്യ സംരക്ഷണം തുടങ്ങിയ നിര്‍ണായക മേഖലകള്‍ ഉള്‍ക്കൊള്ളുന്നു. ഈ മേഖലകളില്‍ നിക്ഷേപിക്കുന്നതിലൂടെ ബഹ്റൈനിലെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് പങ്കാളിത്തം വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ബഹ്റൈനിലെ എഡിഎഫ്ഡിയുടെ പ്രധാന പദ്ധതിയായ സല്മാന് സിറ്റി ഹൗസിങ് പ്രോജക്റ്റ് നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന ഭവന പദ്ധതിയാണ്. ഈസ്റ്റ് സിത്ര വികസന പദ്ധതി ബഹ്റൈനിന്റെ ഭൂവിസ്തൃതി വിപുലപ്പെടുത്തുകയും പുതിയ പാര്‍പ്പിട,വാണിജ്യ മേഖലകളുടെ വികസനം സാധ്യമാക്കുകയും ചെയ്തു.
ശൈഖ് സായിദ് റോഡ് വിപുലീകരണ പദ്ധതി വിവിധ സ്ഥലങ്ങളിലേക്കുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. എഡിഎഫ്ഡി-ബഹ്റൈന്‍ പങ്കാളിത്തം മികച്ച സഹകരണത്തിനുള്ള മാതൃകയായി വര്‍ത്തിക്കുന്നു. സുസ്ഥിര വികസനത്തില്‍ സഹകരണ പ്രയത്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം പ്രകടമാക്കുകയും ചെയ്യുന്നു. അറിവും വിഭവങ്ങളും വൈദഗ്ധ്യവും പങ്കുവക്കുന്നതിലൂടെ രണ്ട് രാജ്യങ്ങള്‍ക്കും ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു.