ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ഷാര്ജ : ഞെട്ടിക്കുന്ന ദുരന്ത വാര്ത്ത കേട്ടാണ് ഇന്നലെ ഖോര്ഫുക്കാന് ഉണര്ന്നത്. പുലര്ച്ചെ നിയന്ത്രണം വിട്ടുമറിഞ്ഞ ബസും അവശിഷ്ടങ്ങളുമല്ലാതെ അപകട പരിസരം ദുരന്തത്തിന്റെ അടയാളങ്ങളൊന്നും ബാക്കിവച്ചില്ല. പൊലിഞ്ഞത് ഒമ്പതു വിലപ്പെട്ട ജീവനുകളും. ഖോര്ഫുക്കാന് നഗരത്തിന്റെ പ്രവേശന കവാടത്തിലെ വാദീവഷീ റൗണ്ടബൗട്ടിലാണ് ഞായറാഴ്ച രാത്രി നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒമ്പതുപേര് മരിച്ചുവെന്നും അതില് ഭൂരിഭാഗം ഇന്ത്യക്കാരാണെന്നും പ്രാഥമികമായി വാര്ത്തകള് പുറത്തുവന്നിരുന്നു. നിരവധി ആംബുലന്സുകളില് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന കാഴ്ച വേദനാജനകമായിരുന്നു. പരിക്കേറ്റ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
മരണസംഖ്യ ഉയര്ന്നേക്കാമെന്ന ആധിയുണ്ട്. അപകടത്തില്പെട്ട ബസില് നിന്നും അവസരോചിത ഇടപെടലിലൂടെയാണ് 73 പേരെ ഷാര്ജ പൊലീസ് രക്ഷപ്പെടുത്തിയത്.ഖോര്ഫുക്കാന് ഹോസ്പിറ്റല് സമീപത്തായിരുന്നതും ധ്രുതഗതിയില് ഷാര്ജ പൊലീസും രക്ഷാ പ്രവര്ത്തകരും സ്ഥലത്തെത്തിയതുമാണ് അപകടത്തില്പെട്ട പലരുടെയും ജീവന് രക്ഷിക്കാനായത്. ഗുരുതരമായി പരിക്കേറ്റവരെ ഉടന് ഖോര്ഫുക്കാന് ആശുപത്രിയിലേക്ക് മാറ്റാന് കഴിഞ്ഞു. ഏഷ്യന്,അറബ് രാജ്യക്കാരായ പൗരന്മാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ വലതു വശത്തെ സീറ്റില് ഇരുന്നവരാണ് മരണപ്പട്ടത്. പരിക്കേറ്റവരിലധികവും വലത് ഭാഗത്തെ സീറ്റിലായിരുന്നു. രാത്രിയായതിനാല് പലരും നല്ല ഉറക്കത്തിലുമായിരുന്നു.
ബസിന്റെ ബ്രേക്ക് തകരാറാണ് അപകട കാരണമെന്നാണ് അറിയുന്നത്. ബ്രേക്ക് കേടായി നിയന്ത്രണം നഷ്ടമായ ബസ്സ് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു. വേഗത നിയന്ത്രിക്കാനാവാത്ത അവസ്ഥയില് റൗണ്ടബൗട്ടില് കറങ്ങി തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്നാണ് നിഗമനം. അജ്മാനില് പോയി തിരിച്ചു ഖോര്ഫുക്കാനിലെ താമസ സ്ഥലത്തേക്കുള്ള യാത്രയാണ് 9 പേരുടെ ജീവന് കവര്ന്ന അത്യാഹിതമായി മാറിയത്. ബസില് നിറയെ തൊഴിലാളികളായിരുന്നു. പരിക്കേറ്റവരില് ചിലര് ഫുജൈറ ഖലീഫ ആശുപത്രിയില് ചികിത്സയിലാണ്. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് അധികൃതര് പുറത്തു വിട്ടിട്ടില്ല. ഷാര്ജ പൊലീസ്,സിവില് ഡിഫന്സ്,നാഷണല് ആംബുലന്സ് ഉദ്യോഗസ്ഥ ടീമാണ് അപകട സ്ഥലത്ത് രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കിയത്. ഗതാഗത നിയമങ്ങളും ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന് ഡ്രൈവര്മാര് ശ്രദ്ധിക്കണമെന്ന് അപകട പശ്ചാതലത്തില് ഷാര്ജ പൊലീസ് അറിയിച്ചു. വാഹനങ്ങള് റോഡിലിറക്കുന്നതിന് മുമ്പ് ആവശ്യമായ പ്രാഥമിക പരിശോനകള് നടത്തി വാഹനം സഞ്ചാര യോഗ്യമാണോ എന്ന് ഡ്രൈവര്മാര് ഉറപ്പുവരുത്തണമെന്നും ഷാര്ജ പൊലീസ് ഉണര്ത്തി.