ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
അജ്മാന് : 53ാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി അജ്മാന് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ഫെസ്റ്റില്‍ മലപ്പുറം ജില്ലാ വനിതാ വിങ് ചാമ്പ്യന്മാരായി. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദില്‍ നിന്ന് സംസ്ഥാന,ജില്ലാ ഭാരവാഹികളായ നജ്മ ബഷീര്‍,സാഹിറ സയ്ദലവി,ഹസീന ശംസീര്‍,ഫസീന നാസര്‍ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി.
മുസ്ലിം യുത്ത്ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ തങ്ങള്‍, അര്‍ട്സ് ആന്റ് സ്പോര്‍ട്സ് ചെയര്മാന് റസാഖ് വെളിയങ്കോട്,കണ്‍വീനര്‍ അസീസ് തൊഴുക്കര,വനിതാ വിങ് സംസ്ഥാന ഭാരവാഹികളായയ സഫിയ അബ്ദുല്‍ ഹമീദ്,അഡ്വ ഫമീഷ സിഎംടി,ഷഹീന ജലീല്‍ പ്രസംഗിച്ചു.