27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ‘പാണക്കാട് മണ്ണില്‍ പൂത്തുലഞ്ഞ പൂമരമേ ….. ‘ എന്ന ഹിറ്റ് ഗാനത്തിന് ശേഷം നജീബ് തച്ചംപൊയിലിന്റെ രചനയില്‍ ഷുക്കൂര്‍ ഉടുമ്പുന്തലയുടെ സംഗീത സംവിധാനത്തില്‍ കെപി ഗ്രൂപ്പ് നിര്‍മിക്കുന്ന ‘നമ്മുടെ തങ്ങള്‍’ വീഡിയോ ആല്‍ബത്തിന്റെ ബ്രോഷന്‍ പ്രകാശനം മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി ഏറ്റുവാങ്ങി നിര്‍വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സികെ ഖാസിം, ഇസ്ഹാഖ് കെകെ (ബഹ്റൈന്‍ കെഎംസിസി)എഞ്ചിനീയര്‍ മന്‍സൂര്‍ (ഡിക്യൂ ബില്ഡേഴ്ഡ്) പങ്കെടുത്തു. ജംഷിദ് മഞ്ചേരിയും ഷെറിന് ഹംസയും പാടി അഭിനയിക്കുന്ന ആല്‍ബത്തിന്റെ ക്യാമറ ഫായിസ് മഞ്ചേരിയും മിക്സിങ് ലിജിത് കൊയിലാണ്ടിയുമാണ്. ഫൈവ് ക്രൗണ്‍സ്,സ്മാര്‍ട്ട് റെസ്റ്റോറന്റ് എന്നിവരുടെ പിന്തുണയോടെ സുറുമ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കെപി മുഹമ്മദ് നിര്‍മിക്കുന്ന ആല്‍ബത്തിന്റെ ഓര്‍കസ്ട്രേഷന്‍ ഇഖ്ബാല്‍ കണ്ണൂരാണ്. ഉടന്‍ തന്നെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്യും.