കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ദര്‍ശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു. പുതിയ ഭരണസമിതി ഭാരവാഹികളായി ഷര്ഫുദ്ദീന് വലിയകത്ത് മുഖ്യരക്ഷാധികാരിയും പുന്നകന് മുഹമ്മദലി (പ്രസിഡന്റ്), അഖില്‍ ദാസ് ഗുരുവായൂര്‍ (ജനറല്‍ സെക്രട്ടറി), ഷാബു തോമസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സിപി ജലീല്‍(വര്‍ക്കിങ് പ്രസിഡന്റ്്),സക്കരിയ മാട്ടൂല്‍,ഷാഫി അഞ്ചങ്ങാടി(വൈസ് പ്രസിഡന്റുമാര്‍)ഷംസീര്‍ നാദാപുരം,കെവി ഫൈസല്‍(ജോ.സെക്രട്ടറിമാര്‍)സി.പി. മുസ്തഫ(ജോ.ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കണ്‍വീനര്‍മാരായി ഷിജി അന്ന ജോസഫ്(വനിതാ വിഭാഗം),ടിപി അഷ്റഫ്(ജീവകാരുണ്യ വിഭാഗം),വീണാ ഉല്ലാസ് (കലാവിഭാഗം),മുസ്തഫ കുറ്റിക്കോല്‍ (കായിക വിഭാഗം) എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ആഘോഷിക്കും.