സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ക്വെയ്റോ : ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നേട്ടം കൊയ്ത് യുഎഇയിലെ ഹോട്ടലുകള്‍. 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 33.5 ബില്യണ്‍ ദിര്‍ഹം വരുമാനമാണ് ഹോട്ടല്‍ സ്ഥാപനങ്ങള്‍ നേടിയത്. 2023നെ അപേക്ഷിച്ച് 4% വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ ഏഴ് എമിറേറ്റുകളിലെ ശരാശരി ഹോട്ടല്‍ താമസ നിരക്ക് 77.8 ശതമാനത്തിലെത്തിയെന്നാണ് കണക്കുകള്‍. കൂടാതെ, 2024 ജനുവരി മുതല്‍ സെപ്തംബര്‍ വരെ രാത്രികാല ഹോട്ടല്‍ വരുമാനം ഏകദേശം 75.5 ദശലക്ഷത്തിലെത്തി. ഇത് വര്‍ഷം തോറും എട്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.