27 മില്യണ്‍ ഫോളോവേഴ്സ്
മസ്കത്ത് : റൂവി മലയാളി അസോസിയേഷന് പ്രവാസി ക്ഷേമനിധി ക്യാമ്പ് ഇന്ന് രാവിലെ 10 മണി മുതല്‍ 4 മാണി വരെ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന്റെ റൂവി ഖുറം ബ്രാഞ്ചുകളില്‍ നടക്കും. പാസ്പോര്‍ട്ട് ഫ്രണ്ട് പേജ്(സെല്‍ഫ് അറ്റസ്റ്റഡ്),പാസ്പോര്‍ട്ട് അഡ്രസ് പേജ് (സെല്‍ഫ് അറ്റെസ്റ്റഡ്),ഫോട്ടോ,ഒമാന്‍ ഐഡി കാര്‍ഡ് കോപ്പി (ഫ്രണ്ട് ആന്റ് ബാക്ക്-സെല്‍ എ അറ്റസ്റ്റഡ്),ആധാര്‍ കാര്‍ഡ് കോപ്പി(സെല്‍ഫ് അറ്റസ്റ്റഡ്) എന്നീ രേഖകളാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കൊണ്ടുവരേണ്ടത്. പ്രവാസി നോര്‍ക്ക കാര്‍ഡിന് 2 ഒമാന്‍ റിയാലും പ്രവാസി പെന്ഷന് സ്കീമിന് 2.100 ഒമാന്‍ റിയാലുമാണ് നോര്‍ക്കയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൈസല്‍ ആലുവ 92843678 ,ഷാജഹാന് 95712536 എന്നീ നമ്പറുകളില്‍ ബന്ധപെടണം.