27 മില്യണ് ഫോളോവേഴ്സ്
ദുബൈ : സമൂഹത്തിലെ വ്യത്യസ്ത മേഖലകളില് ജീവിതം അടയാളപ്പെടുത്തിയ ചന്ദ്രിക ഡയരക്ടറും കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്മാനും സ്നേഹം കൊണ്ടും ദാനധര്മം കൊണ്ടും പ്രകാശം പരത്തിയ ഇന്ത്യയിലെയും മിഡില് ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തീര്ത്ത പെയ്സ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്മാനുമായ ഡോ.പി.എ. ഇബ്രാഹീം ഹാജി യുടെ സ്മൃതി സമ്മേളനം ഡിസംബര് 15ന് രാത്രി 8 മണിക്ക് ദുബൈ അബുഹൈല് കെഎംസിസി ആസ്ഥാനത്തെ പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില് നടക്കും. കേന്ദ്ര-സംസ്ഥാന നേതാക്കളും സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്ത്തകരും പങ്കെടുക്കും. പരിപാടിയില് മുഴുവന് കെഎംസിസി ഘടകങ്ങളുടെയും ഭാരവാഹികളും പ്രവര്ത്തകരും പെങ്കെടുക്കണമെന്ന് ദുബൈ കെഎംസിസി കാസര്കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല് സെക്രട്ടറി ഹനീഫ് ടിആര്,ട്രഷറര് ഡോ.ഇസ്മായീല് എന്നിവര് അഭ്യര്ത്ഥിച്ചു.