27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ‘കൂടെയുള്ളവരെ കൂടുതലറിയാന്‍’ എന്ന സന്ദേശവുമായി അബുദാബി തൃശൂര്‍ ജില്ലാ കെഎംസിസി നടത്തിയ സൗഹൃദയാത്ര പഠനാര്‍ഹവും ശ്രദ്ധേയവുമായി. ജില്ലാ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികള്‍ക്കായി നടത്തിയ യാത്രയില്‍ നിരവധിപേര്‍ പങ്കാളികളായി. അഞ്ചുമണിക്കൂറോളം നീണ്ട യാത്ര സഹപ്രവര്‍ത്തകരെ കൂടുതല്‍ അടുത്തറിയുന്നതിനും അനുഭവങ്ങളും അറിവുകളും പങ്കുവക്കുന്നതിനും സഹായകമായി.
ദുബൈ ക്രീക്കിലെ ബോട്ട് സവാരിയില്‍ നടന്ന സൗഹൃദ സംഗമത്തില്‍ പ്രസിഡന്റ്് അന്‍വര്‍ കയ്പമംഗലം അധ്യക്ഷനായി. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ ഗള്‍ഫ് നാടുകളിലെ കെഎംസിസി പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനങ്ങള്‍ അഭിമാനകരമാണ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പൂര്‍വികര്‍ ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. പിന്‍ഗാമികള്‍ക്ക് അവരോടുള്ള നന്ദിപ്രകടനംകൂടിയാണ് മികച്ച പ്രവര്‍ത്തനങ്ങളെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
ദുബൈ ക്രൂയ്സ് സവാരി ആഹ്ലാദകരവും വിജ്ഞാനപ്രദവും ആവേശകരമായ സര്‍ഗ്ഗാത്മകത കൂടിയായിമാറി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കോയ തിരുവത്ര യാത്രാ ക്യാപ്റ്റന്‍ ജില്ലാ വൈസ് പ്രസിഡന്റ് പിവി നസീറിന് ഫഌഗ് കൈമാറിയാണ് യാത്ര ആരംഭിച്ചത്. ജില്ലാ സെക്രട്ടറി ഹക്കീം റഹ്മാനി പ്രാര്‍ത്ഥന നടത്തി. യാത്രാ ക്യാപ്റ്റന്‍ നസീര്‍ പിവി കോര്‍ഡിനേറ്റര്‍, അബ്ദുല്ല ചേലക്കോട് എന്നിവര്‍ യാത്രാ സന്ദേശം നല്കി. കോയ തിരുവത്ര,റസാഖ് ഒരുമനയൂര്‍,മുഹമ്മദ് അന്‍വര്‍,ജലാല്‍ കടപ്പുറം,ഹൈദരലി പിഎം,ഹാഷിം ഒരുമനയൂര്‍,ഷിഹാബ് കപ്പാരത്ത്,മുസ്തഫ വലിയകത്ത്,അസീസ് മതിലകം,സഗീര്‍ കരിപ്പാക്കുളം,ജമാല്‍ മുള്ളൂര്‍ക്കര നേതൃത്വം നല്കി. സമദ് കെകെ,മുജീബ് റഹ്മാന്,സമദ് പള്ളം,ശിഹാബ് കപ്പാരത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മുസ്തഫ വലിയകത്ത്നന്ദി പറഞ്ഞു.