സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദുബൈ : യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നിയമവിധേയമാകുന്നതിനും പിഴയോ പ്രവേശന നിരോധനമോ കൂടാതെ രാജ്യം വിട്ടുപോകുന്നതിനും അവസരം നല്കുന്ന പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിരിക്കെ ബോധവത്കരണവും സഹായവുമായി ദുബൈ കെഎംസിസി നേതാക്കള്‍ ദെയ്റയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ജനറലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പര്യടനം. ആക്ടിങ് പ്രസിഡന്റ് കെപിഎ സലാം, സെക്രട്ടറിമാരായ റഈസ് തലശേരി,അഡ്വ.ഇബ്രാഹീം ഖലീല്‍,കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍,അഷ്റഫ് തൊട്ടോളി,സുബൈര്‍ അബ്ദുല്ല, ഇബ്രാഹിം ബേരികെ,ഫൈസല്‍ പട്ടേല്‍ നേതൃത്വം നല്കി. രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് കെപിഎ സലാം ആവശ്യപ്പെട്ടു.
നിയമ ലംഘകര്‍ക്ക് യുഎഇ നല്കുന്ന മികച്ച അവസരമാണിതെന്നും വിസ പുതക്കാതെ എത്ര വര്‍ഷമായാലും പിഴയോ മറ്റു ശിക്ഷാനടപടികളോ ഇല്ലാതെ പുതിയ വിസയിലേക്ക് സ്റ്റാറ്റസ് മാറ്റാനും അല്ലങ്കില്‍ മടങ്ങിവരാന്‍ തടസമില്ലാതെ രീതിയില്‍ അവരുടെ രാജ്യത്തേക്ക് പിഴയടക്കാതെ മടങ്ങാനും കഴിയുന്ന അവസരം ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി ദുബൈ കെഎംസിസി സജീവമായി രംഗത്തുണ്ട്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും സേവനം തേടുന്നവരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്തു ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. ദുബൈ കെഎംസിസി ഹാപ്പിനെസ് ടീമംഗങ്ങളായ അഷറഫ് തോട്ടോളി,കബീര്‍ വയനാട്,ഷാഫി ചെര്‍ക്കളം,മുഹമ്മദ് പെര്‍ഡാല,അബ്ദുറസാഖ് ബദിയടുക്ക,നൗഫല്‍ തിരുവനന്തപുരം,സിറാജ് തലശ്ശേരി,ഫാസില്‍ കോഴിക്കോട്,അഷ്റഫ് കോഴിക്കോട്,സഹീര്‍ സിവി,മുഹമ്മദ് നിസാര്‍ പങ്കെടുത്തു.