27 മില്യണ് ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : നാട്ടില് ബന്ധുക്കള്ക്കൊപ്പം കഴിഞ്ഞിരുന്ന മകള് പീഡിപ്പിക്കപ്പെട്ടുവെന്നറിഞ്ഞ് കുവൈത്തില് ജോലി ചെയ്യുന്ന പിതാവ് ആഞ്ജനേയ പ്രസാദ് നാട്ടില് ചെന്ന് ബന്ധുവായ ആഞ്ജനേയലുവിനെ കുത്തിക്കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ കോട്ടമാങ്ങമ്പേട്ട ഗ്രാമത്തിലാണ് കുവൈത്തിലെ പ്രവാസികളെയും നാടിനെയും നടുക്കിയ സംഭവം നടന്നത്. ആഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും വര്ഷങ്ങളായി കുവൈത്തില് ജോലി ചെയ്തുവരികയാണ്. ഇവരുടെ 12 വയസുള്ള മകള് നാട്ടില് സഹോദരങ്ങള്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുടുംബാംഗമായ 59 കാരനായ ആഞ്ജനേയലു തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് മകള് ‘അമ്മയോട് പരാതിപ്പെടുകയായിരുന്നു. തുടര്ന്ന് അടിയന്തിര ലീവെടുത്തു ചന്ദ്രകല നാട്ടില് എത്തുകയും ഒബുലവാരിപ്പള്ളിയിലെ പൊലീസില് പരാതിപ്പെടുകയുമായിരുന്നു. പോക്സോ വകുപ്പില് കേസെടുക്കുന്നതിന് പകരം പൊലീസ് തുടര്നടപടികള് സ്വീകരിക്കാതെ പ്രതിയെ ശാസിച്ച് വിട്ടയക്കുകയാണ് ചെയ്തത്. വിവരം ചന്ദ്രകല കുവൈത്തില് കഴിയുന്ന ഭര്ത്താവിനെ അറിയിച്ചതിനെ തുടര്ന്ന് മനംനൊന്ത് പ്രസാദ് ഉടന് നാട്ടിലെത്തി. രാത്രി വീടിന്റെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന ആഞ്ജനേയലുവിനെ പ്രസാദ് ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസം പുലര്ച്ചെ പ്രസാദ് കുവൈത്തിലേക്ക് തിരിക്കുകയും ചെയ്തു. പ്രസാദ് നാട്ടിലെത്തിയ വിവരം ഗ്രാമീണര് അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കൊലപാതകത്തില് പ്രസാദിന്റെ പങ്ക് കുവൈത്തിലോ നാട്ടിലൊ ഉള്ളവര്ക്ക് വിശ്വസിക്കാവുന്നതായിരുന്നില്ല. ആഞ്ജനേയലുവിന്റെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആന്ധ്രാ പൊലീസ്. ഇതിനിടയിലാണ് ആഞ്ജനേയ പ്രസാദിന്റെ കൊലപാതകം ഏറ്റുപറഞ്ഞുള്ള കുറ്റസമ്മതം സോഷ്യല് മീഡിയ വഴി പുറത്തുവരുന്നത്. യാതൊരു ക്രിമിനല് പശ്ചാത്തലവുമില്ലാത്ത ആളായിരുന്നു പ്രസാദ്. അതുകൊണ്ട് തന്നെ ഇയാളുടെ വെളിപ്പെടുത്തല് ഞെട്ടലോടെയാണ് എല്ലാവരും ശ്രവിച്ചത്. തന്റെ മകളെ സംരക്ഷിക്കുന്നതില് അധികാരികള് പരാജയപ്പെട്ടതിന്റെ നിരാശയില് നിന്നാണ് താന് ഇങ്ങനെ ചെയ്തതെന്ന് വീഡിയോയില് പ്രസാദ് വിശദീകരിച്ചു. തന്റെ സ്ഥാനത്ത് ഏതൊരു പിതാവും ചെയ്തുപോകുന്നതേ താന് ചെയ്തിട്ടുള്ളൂവെന്നും പൊലീസില് കീഴടങ്ങാന് സന്നദ്ധതനാണെന്നും പ്രസാദ് പറഞ്ഞു. വീഡിയോ കുറ്റസമ്മതം അന്വേഷണ ഉദ്യോഗസ്ഥര്ക്ക് സഹായമായിട്ടുണ്ട്. പ്രസാദിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമങ്ങളിലാണ് ആന്ധ്ര പൊലീസ്