27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജയിലെ സൈനിക ആശുപത്രിയില്‍ 2025 ജനുവരി ഒന്നു മുതല്‍ താമസക്കാര്‍ക്കും സേവനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ബതായെയിലെ സായിദ് മിലിട്ടറി ഹോസ്പിറ്റലിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഹോസ്പിറ്റല്‍ എന്ന് പുനര്‍നാമകരണം ചെയ്യും. യുഎഇ സൈന്യത്തിനും അവരുടെ കുടുംബങ്ങള്‍ക്കും ആശുപത്രി സേവനം തുടരും. ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഹോസ്പിറ്റല്‍ വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും.
ആരോഗ്യ,വിദ്യാഭ്യാസ പരിപാടികള്‍,സമഗ്ര ആരോഗ്യ പരിശോധനകള്‍, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വ്യക്തിഗത പരിചരണ പരിഹാരങ്ങള്‍ ഇവിടെയുണ്ടാകും. പ്രതിരോധ മന്ത്രാലയവും സൈനിക-സിവിലിയന്‍ ആരോഗ്യ പങ്കാളിത്തവും തമ്മിലുള്ള ആദ്യ സൈനിക-സിവിലിയന്‍ സംവിധാനത്തില്‍ സന്തുഷ്ടരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ മിലിട്ടറി ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയരക്ടറേറ്റിന്റെ മേജര്‍ ജനറലും എക്സിക്യൂട്ടീവ് ഡയരക്ടറുമായ ഡോ.ഐഷ സുല്‍ത്താന്‍ അല്‍ദാഹേരി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വടക്കന്‍ പ്രദേശങ്ങളിലെ പൊതുസമൂഹത്തിനും ലോകോത്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാവും. മള്‍ട്ടിസ്പെഷ്യാലിറ്റി ഔട്ട്പേഷ്യന്റ് വിഭാഗം,ആറ് ഓപ്പറേഷന് റൂമുകള്‍,ഒരു ഇന്‍ഹൗസ് ലബോറട്ടറിയും ഫാര്‍മസിയും, ഒരു റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ്, എമര്‍ജന്‍സി കെയര്‍,തീവ്രപരിചരണ വിഭാഗവും,ഒന്നിലധികം നടപടിക്രമ മുറികളും,അത്യാധുനിക രീതിയില്‍ 45,000 ചതുരശ്രമീറ്റര്‍ വലിപ്പത്തില്‍ 200 കിടക്കകളുള്ള ഇന്‍പേഷ്യന്റ് ഹോസ്പിറ്റല്‍ പൂര്‍ണ്ണമായ തുടര്‍ പരിചരണം നല്‍കുന്നതിന് പൂര്‍ണമായും സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി ആന്റ് ഇന്റേണല്‍ മെഡിസിന്,ഡയബറ്റിസ് മാനേജ്മെന്റ് ആന്റ് എന്‍ഡോെ്രെകനോളജി,കാര്‍ഡിയോളജി,ന്യൂറോളജി,ഓര്‍ത്തോപീഡിക്സ്,ഗ്യാസ്ട്രോ എന്‍ട്രോളജി,യൂറോളജി തുടങ്ങിയ സേവനങ്ങള്‍ ഈ സൗകര്യത്തില്‍ ലഭ്യമാകും.