27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യൂണിയന് ഫോര്‍ട്രസ് 10 സൈനിക പരേഡ് നാളെ വൈകുന്നേരം 4 മണിക്ക് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷോ അരീനയില്‍ നടക്കും. യുഎഇ പ്രസിഡന്റും സായുധസേന സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരേഡിന്റെ അവസാന തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 45 സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടക്കുന്ന പരേഡ് 26,000 പേര്‍ക്ക് നേരില്‍ കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.